കുഞ്ഞു മാലാഖയുടെ സൂപ്പർക്യൂട്ട് ചിത്രം പങ്കുവച്ച് അസിൻ, Asin, Daughter, Arin Viral Post, Manorama Online

കുഞ്ഞു മാലാഖയുടെ സൂപ്പർക്യൂട്ട് ചിത്രം പങ്കുവച്ച് അസിൻ

ആരാധകർക്ക് അസിനെപ്പോലെ തന്നെ പ്രയങ്കരിയാണ് മകൾ അരിനും. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചതും അന്നാണ്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു കാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്. ഇപ്പോളിതാ ഒന്നരവയസ്സായ അരിന്റെ ഒരു സൂപ്പർ ക്യൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ് അസിൻ.

കുഞ്ഞിന് പതിനെട്ട് മാസമായി എന്ന് കുറിപ്പോടെയാണ് ഈ തകർപ്പൻ ചിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലെതർ ജാക്കറ്റൊക്കെ അണിഞ്ഞ് ഒരു മോട്ടോർബൈക്കിൽ സ്റ്റൈലിഷ് ആയി ഇരിക്കുന്ന അരിന്റെ ഈ ചിത്രം ഇട്ടമാത്രയിൽ തന്നെ ആരാധകർ ഏറ്റെടുത്തു. അസിനെപ്പോലെ തന്നെ സുന്ദരിക്കുട്ടിയാണെന്നും, ഇനിയും കുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കണമെന്നുമാണ് ആരാധകർ അസിനോട് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമൊക്കെയിട്ട്് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അറിന്റെ ഫോട്ടോയും ഇവർ പങ്കുവച്ചിരുന്നു. പിന്നീട് ഒരു ടോയ് കാറിൽ ഇരിക്കുന്ന കുഞ്ഞ് അരിന്റെ ക്യൂട്ട് ചിത്രങ്ങൾ അസിൻ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞ് അരിൻ ജനിച്ചപ്പോൾ അസിന്റെ വയറിൽ ഹൃദയചിഹ്നത്തിൽ ഇരുവരുടേയും കൈകൾ ചേർത്തുവച്ച അതിമനോഹരമായ ഒരു ചിത്രമാണ് അസിൻ പങ്കുവച്ചത്. അതുപോലെ ഇവരുെട വിവാഹവാർഷികത്തിൽ പങ്കുവച്ചതാകട്ടെ വാവയുെട കാൽ വിരലിൽ മോതിരമിട്ട ഒരു സൂപ്പർക്യൂട്ട് ചിത്രവും.