മകളുടെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ച്  അസിൻ!, Viral video, Two Kids affection, Manorama Online

മകളുടെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ച് അസിൻ!

ആരാധകർക്ക് അസിനെപ്പോലെ തന്നെ പ്രയങ്കരിയാണ് മകൾ അരിനും. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചതും അന്നാണ്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു കാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്

ഇപ്പോഴിതാ അരിന്റെ ഓണഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭർത്താവ് രാഹുൽ ശർമയ്ക്കും മകൾ അരിനുമൊത്തുള്ള ഓണാഘോഷ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കേരള സാരിയാണ് അസിൻ ധരിച്ചിരിക്കുന്നത്. രാഹുൽ വെള്ള മുണ്ടും ഷർട്ടും മകൾ പാവാടയും ഉടുപ്പും അണിഞ്ഞിരിക്കുന്നു. അരിന്റെ ആദ്യ ഓണമാണ് ഇത്.

വിവാഹ ശേഷം ഭർത്താവിനോടൊപ്പം ദില്ലിയിലാണ് അസിൻ താമസം. കഴിഞ്ഞ ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമൊക്കെയിട്ട്് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അരിന്റെ ഫോട്ടോയും ഇവർ പങ്കുവച്ചിരുന്നു. പിന്നീട് ഒരു ടോയ് കാറിൽ ഇരിക്കുന്ന കുഞ്ഞ് അരിന്റെ ക്യൂട്ട് ചിത്രങ്ങൾ അസിൻ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞ് അരിൻ ജനിച്ചപ്പോൾ അസിന്റെ വയറിൽ ഹൃദയചിഹ്നത്തിൽ ഇരുവരുടേയും കൈകൾ ചേർത്തുവച്ച അതിമനോഹരമായ ഒരു ചിത്രമാണ് അസിൻ പങ്കുവച്ചത്. അതുപോലെ ഇവരുെട വിവാഹവാർഷികത്തിൽ പങ്കുവച്ചതാകട്ടെ വാവയുെട കാൽ വിരലിൽ മോതിരമിട്ട ഒരു സൂപ്പർക്യൂട്ട് ചിത്രവും.

View this post on Instagram

#Throwback to last year, 1st Onam as parents :)

A post shared by Asin Thottumkal (@simply.asin) on