ഇതാ അസിന്റെ സുന്ദരിക്കുട്ടി; മകളുടെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം!, Social Media, Asin, post photos, Daughter Arin, parents,  Manorama Online

ഇതാ അസിന്റെ സുന്ദരിക്കുട്ടി; മകളുടെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം!

അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഇപ്പോഴിതാ മകളുടെ ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് അസിൻ. കളിപ്പാട്ടങ്ങൾക്കൊപ്പമുള്ള മകളുടെ ചിത്രങ്ങളാണ് അസിൻ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയത്.

ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചതും അന്നാണ്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു കാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്.
അസിൻ പൊന്നോമനയുടെ പുതിയ ചിത്രം പങ്കുവച്ചത് രണ്ടാം പിറന്നാളിനാണ്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം ദില്ലിയിലാണ് അസിൻ താമസം. അരിന്റെ ആദ്യത്തെ ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമൊക്കെയിട്ട്് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അരിന്റെ ഫോട്ടോയും ഇവർ പങ്കുവച്ചിരുന്നു.