കുറുമ്പുകാട്ടി സദസിനെ കയ്യിലെടുത്ത് ആസിഫിന്റെ പൊന്നോമനകൾ; വിഡിയോ, Asif ali, Vijay Superum Pournamiyum, Kids, Viral Video, Manorama Online

കുറുമ്പുകാട്ടി സദസിനെ കയ്യിലെടുത്ത് ആസിഫിന്റെ പൊന്നോമനകൾ; വിഡിയോ

വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയുടെ വിജയം ആഘോഷപൂർവമാണ് അണിയറപ്രവർത്തകർ കൊണ്ടാടിയത്. എന്നാൽ പരിപാടിയാകെ കയ്യിലെടുത്തത് നായകനോ നായികയോ ഒന്നുമായിരുന്നില്ല. ആസിഫ് അലിയുടെ ചക്കരക്കുട്ടികളായിരുന്നു ആ ആഘോഷത്തിലെ താരങ്ങൾ. സ്റ്റേജിലെത്തിയ ആസിഫിന്റെ കൈപിടിച്ചെത്തിയ മക്കളായ ആദവും ഹയയും ആ ദിവസം തങ്ങളുടേതാക്കി മാറ്റിയെന്നു പറഞ്ഞാൽ മതി.
അച്ഛന്റെ വിരൽത്തുമ്പു പിടിച്ചാണ് ആദം സ്റ്റേജിലെത്തിയത്. പുറകെ കുഞ്ഞ് ഹയായും എത്തി. ആസിഫ് പുരസ്കാരങ്ങൾ കൊടുക്കുമ്പോഴെക്കെയും ഒരോ കുറുമ്പുകാട്ടി വല്ല്യേട്ടനും ഹയായും സ്റ്റേജിലാകമാനം ഒാടി നടക്കുയായിരുന്നു. പുരസ്കാരങ്ങൾ കൊടുക്കുമ്പോഴും ആസിഫിന്റെ ശ്രദ്ധ മക്കളിൽ തന്നെയായിരുന്നു. ഇടയ്ക്ക് വേദിയിലേയ്ക്ക് തിരികെപ്പോയ മകളെ തിരികെ വിളിച്ച് തനിക്കൊപ്പം സ്റ്റേജിൽ നിർത്തുന്ന കരുതലുള്ള അച്ഛനായി ആസിഫ്.

ഒട്ടുമിക്ക പരിപാടികളിലും ആസിഫിനൊപ്പം ഈ കുരുന്നുകളേയും കാണാറുണ്ട്. ആദം പലപ്പോഴും അല്പം നാണത്തോടെ വാപ്പയ്ക്കു പിന്നിലൊളിച്ചെങ്കിലും ഹയക്കുട്ടി സദസിനെ കൈയ്യിലെടുക്കുക തന്നെ ചെയ്തു. പിന്നീട് സ്റ്റേജിലെത്തിയ കുഞ്ചാക്കോ ബോബന്‍ ഹയക്കുട്ടിയെ കോരിയെടുത്ത് കൊഞ്ചിക്കുന്നതും കാണാം.

വിഡിയോ കാണാം