'‘പെട്ടെന്ന് വളരല്ലേ വാവേ... ഇതൊന്നും നഷ്ടപ്പെടുത്താൻ എനിക്കാകില്ല! ഹൃദയം തൊട്ട് ആസിഫിന്റെ കുറിപ്പ്, Asif Ali,  birthday photos, daughter, Haya, kidsclub, Manorama Online

‘പെട്ടെന്ന് വളരല്ലേ വാവേ... ഇതൊന്നും നഷ്ടപ്പെടുത്താൻ എനിക്കാകില്ല! ഹൃദയം തൊട്ട് ആസിഫിന്റെ കുറിപ്പ്

മകൾ ഹയയ്ക്ക് ജൻമദിനാശംസകൾ നേർന്ന് ആസിഫ് അലി പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ശ്രദ്ധേമാകുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രങ്ങളിൽ ഒന്ന് അദ്ദേഹം മകൾക്ക് മുടികെട്ടിക്കൊടുക്കുന്നതാണ് പെട്ടെന്ന് വളരല്ലേ എന്നും അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താൻ തനിക്കാകില്ലെന്നും ചിത്രത്തോടൊപ്പം ആസിഫ് കുറിച്ചു.

മൂത്ത മകൻ ആദമിന്റെ മടിയിലിരിക്കുന്ന ഹയയുടെ ചിത്രനും ഒപ്പമുണ്ട്. പിറന്നാള്‍ കേക്കിനൊപ്പം ആസിഫും ഭാര്യയും മക്കളും ഇരിക്കുന്ന മറ്റൊരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ദുൽഖർ സല്‍മാൻ ഉൾപ്പെടെ നിരവധിപ്പേർ ഹയക്കുട്ടിക്ക് പിറന്നാള്‍ ആശംസകൾ അറിയിച്ചിട്ടണ്ട്. ചിത്രവും കുറിപ്പും ഇതിനോടകം വൈറലാണ്. ഒട്ടുമിക്ക പരിപാടികളിലും ആസിഫിനൊപ്പം ഈ കുരുന്നുകളേയും കാണാറുണ്ട്. ആദം പലപ്പോഴും അല്പം നാണത്തോടെ വാപ്പയ്ക്കു പിന്നിലൊളിക്കുമെങ്കിലും ഹയക്കുട്ടി സദസിനെ കൈയ്യിലെടുക്കുക തന്നെ ചെയ്തു

View this post on Instagram

#lifeisbeautiful

A post shared by Asif Ali (@asifali) on