അയാത്തിനെ ഉമ്മകൾ കൊണ്ടു മൂടി മാമു; സൽമാനും മരുമകളും, ക്യൂട്ട് വിഡിയോ, Social media post, Arpitha Khan, video of her daughter, Salman Khan, Kidsclub,  Manorama Online

അയാത്തിനെ ഉമ്മകൾ കൊണ്ടു മൂടി മാമു; സൽമാനും മരുമകളും, ക്യൂട്ട് വിഡിയോ

ബോളിവുഡ് താരമായ ആയുഷ് ശർമ്മയ്ക്കും സൽമാന്റെ സഹോദരിയായ അർപ്പിതയ്ക്കും പെൺകുഞ്ഞു പിറന്നത് ഡിസംബർ 27നാണ്. സൽമാൻ ഖാന്റെ ജന്മദിനത്തിൽ തന്നെയാണ് അർപ്പിത കുഞ്ഞിനു ജന്മം നൽകിയത്. അയാത് ശർമ എന്നാണ് സൽമാന്റെ മരുമകളുടെ പേര്. ഇപ്പോള്‍ സൽമാനും അയാതും ഒന്നിച്ചുള്ള ഒരു സൂപ്പർ ക്യൂട്ട് വിഡിയോയാണ് അർപ്പിത പങ്കുവച്ചിരിക്കുന്നത്.

കുഞ്ഞ് അയാതിനെ കളിപ്പിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്ന സൽമാന്റെ വിഡിയോ വളരെപ്പെട്ടെന്നു തന്നെ ആരാധകർ ഏറ്റെടുത്തു. മൂന്ന് മാസം പ്രായമുള്ള അയാത്തിനെ ഉമ്മകൾകൊണ്ടു മൂടുകയാണ് അമ്മാവൻ. We love you Mamu എന്ന അടിക്കുറിപ്പോടെയാണ് അർപ്പിത ഈ വിഡിയോ പോസ്റ്റ് ചെയ്തത്. അയാത്തിനെ കൈകളിലേന്തി നിൽക്കുന്ന സൽമാന്റെ ചിത്രങ്ങൾ അർപ്പിത നേരത്തേ പങ്കുവച്ചിരുന്നു. അർപ്പിത മൂത്തമകൻ അഹിലും സൽമാനും ഒന്നിച്ചുള്ള നിരവധി വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

We love you Mamu @beingsalmankhan

A post shared by Arpita Khan Sharma (@arpitakhansharma) on