പട്ടാളക്കാരന്റെ പിറന്നാളിന് മകളുടെ സമ്മാനം; കണ്ണു നിറയ്ക്കും വിഡിയോ, Social media post, army man, viral birthday celebration, viral photo, Kidsclub,  Manorama Online

പട്ടാളക്കാരന്റെ പിറന്നാളിന് കുഞ്ഞു മകളുടെ സമ്മാനം; കണ്ണു നിറയ്ക്കും വിഡിയോ

'എന്റെ അച്ഛന്റെ ഹാപ്പി ബർത്ത് ഡേ ആണിന്ന്, അച്ഛൻ പട്ടാളക്കാരനാണ്, അതുകൊണ്ട് അച്ഛൻ ജോലിസ്ഥലത്താണ്. പക്ഷേ അച്ഛന് ഞാൻ കേക്ക് കട്ട് ചെയ്തു കൊടുക്കും' പട്ടാളക്കാരനായ തന്റെ അച്ഛന്റെ പിറന്നാൾ കേക്ക് മുറിക്കാനൊരുങ്ങുന്ന ഒരു കുഞ്ഞു മകളുടെ വാക്കുകളാണിത്. തന്റെ പിറന്നാൾ കേക്ക് മകൾ മുറിക്കുന്നത് വിഡിേയാകോളിലൂടെ അച്ഛൻ കാണുകയാണ്. കേക്ക് മുറിക്കാൻ മകൾ അച്ഛനോട് അനുവാദം ചോദിക്കുകയും അച്ഛന് നേരെ കേക്കിന്റെ കഷ്ണം നീട്ടുകയും ചെയ്യുന്നുണ്ട്. നിറഞ്ഞ മനസോടെ ആ അച്ഛൻ മകളെ നോക്കിയിരിക്കുന്നതും വിഡിയോയിൽ കാണാം.

രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിക്കുമ്പോൾ പലപ്പോഴും കുടുബവുമൊത്തുള്ള പല ആഘോഷങ്ങളും ഇവര്‍ക്കു നഷ്ടമാകും. സ്വന്തം പിറന്നാൾ ദിനം പോലും കുടുബത്തിനൊപ്പമില്ലാതെയായി പോകുന്നു. കുഞ്ഞു മകളുടേയും കുടുബത്തിന്റേയും മനോഹരമായ ഈ വിഡിയോ സോഷ്യൽ ലോകം നിറയെ ലൈക്കുകളും കമന്റുകളും നൽകിയാണ് സ്വീകരിച്ചത്.

നിരവധിപ്പേരാണ് ആ പട്ടാളക്കാരനായ അച്ഛന് പിറന്നാൾ ആശംസകളുമായെത്തിയത്. ഇത്രയും സ്നേഹം നിറഞ്ഞൊരു മകളേയും കുടുബത്തേയും ലഭിച്ചതിൽ ആ പട്ടാളക്കാൻ ഭാഗ്യവാമാണ് എന്നാണ് വിഡിയോയ്ക്കു താഴെ വരുന്ന കമന്റുകൾ.