ദരിദ്രരായ കുട്ടികൾക്ക് കാഴ്ചയായി യാഷ്; ശേഖരിച്ചത് പതിനായരക്കണക്കിനു കണ്ണടകൾ, Appani Sarath, Daughter, Manorama Online

പ്രളയം കടന്നെത്തിയ പൊന്നുമകൾ; മകളെ ചേർത്തുപിടിച്ച് അപ്പാനി ശരത് ‍

അപ്പാനി ശരത്തിന്റെ പൊന്നുമോളാണിപ്പോൾ സമൂഹമാധ്യമങ്ങളിെല താരം. അങ്കമാലി ഡയറീസിൽ ‘അപ്പാനി രവി’യായി തകർത്തഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ശരത് കുമാർ. മകളുമൊന്നിച്ചുള്ള ശരത്തിന്റെ മനോഹരമായ ചിത്രങ്ങൾ വളരെപ്പെട്ടെന്നു തന്നെ വൈറലായി. മകൾ അവന്തികയ്കയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള അപ്പാനി ശരത്തിന്റെ ഈ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്.

കേരളത്തെ പിടിച്ചുലച്ച പ്രളയം ശരത് ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ രക്ഷിക്കണമെന്ന അപേക്ഷയുമായി കരഞ്ഞുകൊണ്ടാണ് അന്ന് അപ്പാനി സമൂഹമാധ്യമങ്ങളിലെത്തിയത്. രക്ഷാപ്രവർത്തകരാണ് അന്ന് അവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. പിന്നീട് ശരത്തിന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തി. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു.

തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു കുഞ്ഞിന്റെ ജനനം. പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് 'അവന്തിക ശരത്‌' എന്ന് പേരിടാനാണ് ആഗ്രഹിക്കുന്നതെന്നും ശരത് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ മകൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളും ശരത് പങ്കുവയ്ക്കാറുണ്ട്.