കണക്കിനെ പാട്ടിലാക്കാൻ സൂപ്പർ വിദ്യ; വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര, Anand Mahindra | post video of maths teacher | viral video |  Kidsclub Manorama Online

കണക്കിനെ പാട്ടിലാക്കാൻ സൂപ്പർ വിദ്യ; വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

മിക്ക കുട്ടികൾക്കും പഠിക്കാൻ അല്പം ബുദ്ധിമുട്ടേറിയ വിഷയമാണ് കണക്ക്. പട്ടികകൾ പഠിച്ചെടുക്കാനും ചില കുട്ടികൾക്ക് പ്രയാസമാണ്. കയ്യും കാലുമുപയോഗിച്ച് കണക്കുകൂട്ടിയാലും അവസാനം തെറ്റിപ്പോകുന്ന ഗുണന പട്ടികയെ പാട്ടിലാക്കാൻ ഒരു സൂത്രപ്പണിയുമായി എത്തിയിരിക്കുയാണ് ഈ അധ്യാപിക. കണക്കെന്നു കേൾക്കുമ്പോഴേ മുട്ടിടിക്കുന്ന കുട്ടികൾക്കായി പല എളുപ്പവഴികളും കണ്ടുപിടിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഈ അധ്യാപികയുടെ വിദ്യ കൊച്ചുകുട്ടികൾക്കു പോലും ടപ്പേന്ന് പിടികിട്ടും.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ വിഡിയോ കണ്ടവരുടെ കൂട്ടത്തിൽ വ്യവസായി ആനന്ദ് മഹീന്ദ്രയുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കഴിവുള്ളവരെ ലോകത്തിനു പരിചയപ്പെടുത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്ന ആനന്ദ് മഹീന്ദ്ര ഇത്തവണയും പതിവുതെറ്റിച്ചില്ല.

ഈ എളുപ്പവഴി തനിക്ക് ഇതുവരെ അറിയില്ലായിരുന്നു, ഇവർ തന്റെ കണക്ക് അധ്യാപിക ആയിരുന്നെങ്കിൽ ആ വിഷയത്തിൽ താൻ കുറച്ചുകൂടെ മിടുക്കൻ ആകുമായിരുന്നുവെന്നും ഈ സൂപ്പർ വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

Summary : Anand Mahindra post video of maths teacher

വിഡിേയാ കാണാം.