കിരീടം വച്ച് പ്രാതൽ കഴിക്കുന്ന അമൃതയുടെ പാപ്പു രാജകുമാരി ! , Amrutha Suresh, post, Daughter, Avanthika's photo, Viral Post,, Manorama Online

കിരീടം വച്ച് പ്രാതൽ കഴിക്കുന്ന അമൃതയുടെ പാപ്പു രാജകുമാരി !

അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളത്തിന്റെ പ്രിയ ഗായികയായത്. അമ്മ പാട്ടു പാടി ഇഷ്ടം നേടിയതുപോലെ പാപ്പുവിന്റെ കുസൃതി വിഡിയോകളും ഇവർക്ക് ധാരാളം ആരാധകരെ നേടികൊടുത്തു അമൃത. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി.

അമൃതയും ബാലയും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവെക്കാറുമുണ്ട്. അവന്തികയെക്കുറിച്ചുള്ള പുതിയൊരു ചിത്രമാണ് അമൃത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 'Someone who consider herselves as princess, wearing her crown and having breakfast.... 😂😂 Have a king size life... Smileee and spread smile... Goood morning☺️' എന്ന അടിക്കുറിപ്പോടെയാണ് പാപ്പുവിന്റെ ഒരു സൂപ്പർ ചിത്രം അമൃത പോസ്റ്റ് ചെയ്തത്.

ഒരു കിരീടമൊക്ക വച്ച് രാജകുമാരിയെപ്പോലെയിരുന്നു ദോശയും സാമ്പാറും കഴിക്കുന്ന പാപ്പുവിന്റെ ചിത്രത്തിന് നിരവധി ലൈക്കുകളാണ്.