ഇത് അമൃതയുടെ പാപ്പു;  റോക്ക്സ്റ്റാർ ആകുമെന്ന് ആരാധകൻ , Amrutha Suresh, post, Daughter, Avanthika's photo, Viral Post,, Manorama Online

ഇത് അമൃതയുടെ പാപ്പു; റോക്ക്സ്റ്റാർ ആകുമെന്ന് ആരാധകൻ

അമ്മയെപ്പോലെ പാട്ടുപാടി നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് പാപ്പു എന്നു വിളിക്കുന്ന അവന്തിക. പാപ്പുക്കുട്ടിയുടെ വിഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ ലോകത്ത് ലഭിക്കുന്നത്. പാട്ടുപാടിയും കുസൃതി കാട്ടിയും പാപ്പു ഒരുപാട് തവണ നമുക്കു മുൻപിൽ എത്തിയിട്ടുണ്ട്. അമൃതയും ബാലയും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവെക്കാറുമുണ്ട്.

റോക്സ്റ്റാർ പാപ്പുവിന്റെ ഒരു സ്റ്റൈലൻ ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഹെഡ്സെറ്റൊക്കെവച്ച് പാട്ടു കേൾക്കുന്ന പാപ്പുക്കുട്ടിയുടെ പുത്തൻ ചിത്രത്തിനും ധാരാളം ലൈക്കുകളാണ്. Rockstar in Action!!! എന്നാണ് അമൃത ചിത്രത്തിന് അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്. തീർച്ചയായും പാപ്പു ഒരിക്കൽ റോക്സ്റ്റാർ ആകുകതന്നെ ചെയ്യുമെന്നാണ് ഒരാൾ കമന്റ് ചെയതിരിക്കുന്നത്.

പാപ്പു പാട്ടിന്റെ ലോകത്തിലേയ്ക്ക് കടക്കുന്ന വിശേഷം അമൃത നേരത്തെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ''നിങ്ങൾ എല്ലാവരുടെ അനുഗ്രഹത്തോടെ ഞങ്ങളുടെ പാപ്പു അവളുടെ സംഗീതയാത്ര ഈ മഹാനവമിയിൽ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് എന്നോടൊപ്പം ആരംഭിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത്''- അമൃത അന്ന് കുറിച്ചത്. അമ്മയെപ്പോലെ കുഞ്ഞുപാപ്പുവും വലിയ പാട്ടുകാരിയാകുന്നതു കാണാൻ കാത്തിരിക്കുകയാണ് പാപ്പുവിന്റെ ആരാധകർ