പാപ്പുവും പാട്ടിന്റെ ലോകത്തേക്ക്; സന്തോഷവാർത്ത പങ്കിട്ട് അമൃത,  amrutha-suresh-daughter-avanthika-birthday, Kids affection, Kids affection, Manorama Online

പാപ്പുവും പാട്ടിന്റെ ലോകത്തേക്ക്; സന്തോഷവാർത്ത പങ്കിട്ട് അമൃത

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായതാണ് അമൃത സുരേഷ്. അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകൾ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി.

അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ്. അമൃതയും ബാലയും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവെക്കാറുമുണ്ട്. അവന്തികയെക്കുറിച്ചുള്ള പുതിയൊരു വിശേഷമാണ് അമൃത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

മകളും പാട്ടിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നുവെന്ന് അമൃത പറയുന്നു. ''നിങ്ങൾ എല്ലാവരുടെ അനുഗ്രഹത്തോടെ ഞങ്ങളുടെ പാപ്പു അവളുടെ സംഗീതയാത്ര ഈ മഹാനവമിയിൽ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് എന്നോടൊപ്പം ആരംഭിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത്''- അമൃത കുറിച്ചു.