'പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിക്കുന്നത്'; അമൃത,  amrutha-suresh-daughter-avanthika-birthday, Kids affection, Kids affection, Manorama Online

'പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിക്കുന്നത്'; അമൃത

'പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്' മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്. പാപ്പു എന്ന അവന്തികയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും അമൃത പങ്കുവച്ചിട്ടുണ്ട്. This HAPPPPINESSSS...... Mommmmy live to see you your Happiness my Vaveee... ❤️❤️❤️❤️ Happyyy Birthday Kanmani....എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോയക്ക് നിരവധി ലൈക്കുകളാണ്. കൂടാതെ പാപ്പുവിന് പിറന്നാൾ ആശംസകകളുമായി ധാരാളം കമന്റുകളുമുണ്ട്.

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായതാണ് അമൃത സുരേഷ്. അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകൾ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി.

മുൻപ് പാപ്പുവിന്റെ ഒരു നൃത്ത വിഡിയോ അമൃത പങ്കുവച്ചിരുന്നു. അമ്മയുടെ അഭിമാന നിമിഷം എന്ന കുറിപ്പോടെയാണ് അമൃത മകൾ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചത്. പാപ്പുവിന്റെ സൂപ്പർ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ട് നിവവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ.

അടുത്തിടെ പാപ്പു നോട്ട്പുസ്തകത്തിൽ കുറിച്ചിട്ട വാക്കുകൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും വൈറലായിരുന്നു. നിങ്ങളെ സന്തോഷിപ്പിക്കുന്ന ഏതെങ്കിലും വ്യക്തിയോ, എന്തെങ്കിലും സാധനങ്ങളോ വരയ്ക്കുക എന്ന ചോദ്യത്തിന് പാപ്പു എന്ന ഓമനപ്പേരിൽ വിളിക്കുന്ന മകൾ അവന്തിക നൽകിയ ഉത്തരമായിരുന്നു അത്. ‘അമ്മ’ എന്ന് എഴുതി ഒരു ചിത്രവും കൂടെ ‘അമ്മ എന്നെ തമാശപ്പാട്ടുകൾ പാടി ചിരിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് അമ്മയെ ഏറെ ഇഷ്ടം’ എന്നും കുഞ്ഞു പാപ്പു എഴുതിയിരിക്കുന്നു.

View this post on Instagram

Happpy Birthday PAPPPUUUUUUU

A post shared by Amritha Suresh (@amruthasuresh) on