'എട്ട് വയസേയുള്ളൂ,‌ എന്നിട്ടും അവള്‍ മനസിലാക്കുന്നു'; ആരാധ്യ വരച്ച ചിത്രവുമായി  ബച്ചൻ, Amitabh Bahchan, drawing, Grand daughter, aaradhya  kidsclub, Manorama Online

'എട്ട് വയസേയുള്ളൂ,‌ എന്നിട്ടും അവള്‍ മനസിലാക്കുന്നു'; ആരാധ്യ വരച്ച ചിത്രവുമായി ബച്ചൻ

കൊറോണക്കാലത്ത് തകർപ്പനൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ലിറ്റിൽ സ്റ്റാർ ആരാധ്യ ബച്ചൻ. കോവിഡ് 19 നെതിരെ പോരാടുന്നവർക്കുള്ള ആദരമായാണി ആരാധ്യ ഈ ചിത്രം വരച്ചിരിക്കുന്നത്. അമിതാബ് ബച്ചനാണ് കൊച്ചുമകള്‍ വരച്ച ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'You feel .. you understand .. you express .. even if you are an 8 yr old .. .. this by grand daughter Aaradhya' എന്നാണ് ചിത്രത്തിന് താഴെ അദ്ധേഹം കുറിച്ചിരിക്കുന്നത്.

ഡോക്ടർ, നഴ്സ്, അധ്യാപിക, പൊലീസ് ഉദ്യോഗസ്ഥൻ, മാധ്യമ പ്രവർത്തക, ശുചികരണ തൊഴിലാളി തുടങ്ങിയവരെയാണ് ആരാധ്യ തന്റെ ചിത്രത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ട് വയസ്സു മാത്രം പ്രായമുള്ള കൊച്ചുമകൾ വരച്ച ചിത്രം അഭിമാനപൂർവം പോസ്റ്റ് ചെയ്തിരിക്കുകയാണ് മുത്തച്ഛൻ. ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളഉും വിശേഷങ്ങളുമൊക്കെ ബച്ചൻ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

അമിതാബ് ബച്ചന് മൂന്ന് കൊച്ചു മക്കളാണുള്ളത്. മകൾ ശ്വേതയ്ക്ക് നവ്യ നവേലി എന്ന മകളും അഗസ്ത്യ എന്ന മകനുമാണുള്ളത്. പിന്നെ മകൻ അഭിഷേകിന്റേയും ഐശ്വര്യയുടേയും ഏക മകൾ ആരാധ്യയും. തനിക്കിവരെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. കുഞ്ഞു ആരാധ്യയും മുത്തച്ഛൻ അമിതാഭ് ബച്ചനുമൊത്ത ആ മനോഹരമായ ചിത്രങ്ങൾ ഐശ്വര്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.