ഞാനവന്‍റെ മുത്തച്ഛനാണെന്നാണ് വിചാരം; ഷാരൂഖിന്‍റെ മകനെക്കുറിച്ച് ബിഗ്ബി

താരങ്ങളുടെ മക്കളും താരപരിവേഷമുള്ളവരാണ്. ബോളിവുഡ് താരമക്കളെക്കുറിച്ചുള്ള വാർത്തകളിൽ ഷാരൂഖ് ഖാന്‍റെ മക്കളെക്കുറിച്ചുള്ള വാർത്തകളും നിറയാറുണ്ട്. കിങ് ഖാന്‍റെ ഇളയ മകൻ അബ്രാമിനെക്കുറിച്ചുള്ള ഒരു ക്യൂട്ട് വിശേഷം പങ്കുവെച്ചിരിക്കുകയാണ് അമിതാബ് ബച്ചൻ. താനവന്‍റെ മുത്തച്ഛനാണെന്നാണ് അബ്രാം കരുതിയിരിക്കുന്നതെന്നാണ് ബിഗ് ബി പറഞ്ഞത്. അഭിഷേക്–ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധ്യയുടെ പിറന്നാളിന് ഷാരൂഖിനൊപ്പം എത്തിയ അബ്രാമിനൊപ്പം നിൽക്കുന്ന ചിത്രവും ബിഗ് ബി പങ്കുവെച്ചു.

''ഷാരൂഖിന്‍റെ കുഞ്ഞുമകൻ അബ്രാമിന്‍റെ വിചാരം ഞാനവന്‍റെ മുത്തച്ഛനാണെന്നാണ്. സംശയങ്ങളൊന്നുമില്ലാതെ അവന്‍റെ അച്ഛന്‍റെ അച്ഛനാണ് ഞാനെന്നാണ് വിചാരം. ഷാരൂഖിന്‍റെ അച്ഛൻ അവർക്കൊപ്പം താമസിക്കാത്തതെന്താണെന്ന സംശയവും അവനുണ്ട്'', ബച്ചൻ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.