അമ്പിളിദേവിയുടേയും ആദിത്യന്റേയും കുഞ്ഞിന് പേരിട്ടു; ചിത്രങ്ങള്‍ ,  Ambili devi, adhiyan, baby, naming,ceremony, Social Post, Viral, Kidsclub, Manorama Online

അമ്പിളിദേവിയുടേയും ആദിത്യന്റേയും കുഞ്ഞിന് പേരിട്ടു; ചിത്രങ്ങള്‍

അമ്പിളി ദേവി–ആദിത്യൻ ജയൻ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. അർ‌ജുൻ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. പ്രാർഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദിപറഞ്ഞാണ് ആദിത്യൻ ഫെയ്സ്ബുക്കിൽ കുഞ്ഞിന്റേയും കുടംബത്തിന്റേയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ആദിത്യൻ ഇങ്ങനെ കുറിച്ചു. 'ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചു ഒരു ആൺകുഞ്ഞു 20.11.2019🙏😍 ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു🙏ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി🙏🙏🙏 ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ”😍😘പ്രാർത്ഥിക്കണം എല്ലാവരും പ്രാര്ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി😍😍😍😍😍😍

കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടെ ഓരോ ചെറിയ വിശേഷങ്ങളും ആദിത്യനും അമ്പിളിയും പങ്കുവയ്ക്കാറുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ ആദിത്യൻ സമൂഹമാധ്യമത്തിലൂടെ ആ സന്തോഷവാർത്ത അറിയിച്ചിരുന്നു. ‘‘ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു. അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ. അമ്മയുടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി’’, അമ്പിളി ദേവിക്കൊപ്പമുളള ചിത്രവും കുഞ്ഞിന്റെ കാലുകളുടെ ചിത്രവും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.