കുഞ്ഞ് അയാന്റെ പിറന്നാളിന് മുത്തച്ഛന്റെ സൂപ്പർ സമ്മാനം; അദ്ഭുതപ്പെട്ട് അല്ലു അർജുന്‍, Allu Arjun, Birthday Gift, Swimming pool, Viral Post, Manorama Online

കുഞ്ഞ് അയാന്റെ പിറന്നാളിന് മുത്തച്ഛന്റെ സൂപ്പർ സമ്മാനം; അദ്ഭുതപ്പെട്ട് അല്ലു അർജുന്‍

താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ഒക്കെ വലിയ സ്വീകാര്യതയാണല്ലോ. എന്നാൽ പല താരങ്ങളും തങ്ങളുടെ മക്കളെ ലൈംലൈറ്റിൽ നിർത്താൻ ആഗ്രഹിക്കാത്തവരാണ്. അപൂർവം ചിലർ മാത്രമാണ് തങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. എന്നാൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്‍ തന്റെ കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പോസ്റ്റു ചെയ്യാറുണ്ട്.

അല്ലു അർജുന്‍ മകൻ അയാന്റെ അഞ്ചാാം പിറന്നാൾ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട താമസം അവ വൈറലായി. അയാന്റെ അഞ്ചാം പിറന്നാളായിരുന്നു കഴിഞ്ഞത്. പിറന്നാളിന് അല്ലു അർജുന്റെ അച്ഛൻ അയാന് ഒരു സൂപ്പർ സമ്മാനമാണ് കൊടുത്തത്. കുഞ്ഞ് അയാനായി മുത്തച്ഛൻ ഒരു സ്വിമ്മിങ് പൂളാണ് ഒരുക്കികൊടുത്തത്. അച്ഛന്റെ ഈ തകർപ്പൻ സമ്മാനം കണ്ടിട്ട് താനിപ്പോഴും ഷോക്കിലാണെന്നാണ് അല്ലു പറയുന്നത്. നാൽപ്പത്തിയഞ്ച് ദിവസം മുന്‍പ് പിറന്നാളിന് എന്താണ് വേണ്ടതെന്ന അയാനോട് അച്ഛൻ ചോദിച്ചു, ഒരു നീന്തൽക്കുളം എന്ന് അയാൻ മറുപടി പറഞ്ഞു. അച്ഛൻ സമ്മതിക്കുകയും നല്ലൊരു നീന്തൽക്കുളം സമ്മാനിക്കുകയും ചെയ്തു. ഇതുപോലൊരു മുത്തച്ഛനെ കിട്ടിയത് അയാന്റെ ഭാഗ്യമാണെന്നും അല്ലു പറയുന്നു.

കുഞ്ഞ് അയാൻ സ്വിമ്മിങ് പൂളിൽ നിൽക്കുന്ന മനോഹരമായ ചിത്രവും അല്ലു പങ്കുവച്ചിട്ടുണ്ട്. അല്ലു അർജ്ജുന്റെ രണ്ടാമത്തെ മകൾ പിറന്നാൾ അല്ലു അർഹയുടെ പിറന്നാൾ ചിത്രങ്ങളും നേരത്തെ ആരാധകർക്കായി പങ്കുവച്ചിരുന്നു.