ഡാൻസിൽ അച്ഛനെ തോൽപ്പിച്ച് അല്ലു അയാനും അല്ലു അർഹയും; വിഡിയോ, Allu Arjun, kids, Allu Ayaan, Allu Arha, Dance video, Manorama Online

ഡാൻസിൽ അച്ഛനെ തോൽപ്പിച്ച് അല്ലു അയാനും അല്ലു അർഹയും; വിഡിയോ

താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ഒക്കെ വലിയ ആരാധകരാണുള്ളത്. എന്നാൽ ചില താരങ്ങൾ തങ്ങളുടെ മക്കളെ ലൈംലൈറ്റിൽ നിർത്താൻ ആഗ്രഹിക്കാത്തവരാണ്. അപൂർവം ചിലർ മാത്രമാണ് തങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും തങ്ങളുടെ കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പോസ്റ്റു ചെയ്യാറുണ്ട്. അല്ലുവിനും മക്കൾക്കും സമൂഹമാധ്യമത്തിൽ വൻ ആരാധകരാണുള്ളത്.

ഇപ്പോഴിതാ അല്ലു അർജുന്റെ മക്കളായ അല്ലു അർഹയുടേയും അല്ലു അയാന്റേയും ഒരു വിഡിയോ ശ്രദ്ധേയമാകുകയാണ്. അല്ലുന്റെ സിനിമയായ അല വൈക്കുന്തപുറംലുവിലെ ഒരു ഗാനത്തിലാണ് മക്കൾ നൃ‍ത്തച്ചുവടുമായി എത്തുന്നത്. ഓ മൈ ഗോഡ് ഡാഡി എന്ന പാട്ടിലാണ് ഇവർ തകർപ്പൻ ഡാൻസ് കളിച്ചിരിക്കുന്നത്. ശിശുദിനത്തോടനുബന്ധിച്ചാണ് ഈ വിഡിയോ പുറത്തിറക്കിയത്. അല്ലുവിന്റെ മക്കളല്ലേ ഡാൻസ് ചെയ്തില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ എന്നാണ് ആരാധകർ പറയുന്നത്.

അച്ഛനേക്കാൾ മനോഹരമായാണ് മക്കൾ ഡാൻസ് ചെയ്യുന്നതെന്നാണ് ഒരു ആരാധകൻ പറയുന്നത്. മകനാകട്ടെ അച്ഛനെ ഡാൻസിൽ കവച്ചുവയ്ക്കുമത്രേ. ഭാവിയിലെ സൂപ്പർസ്റ്റാറുകൾ എന്നാണ് അല്ലു അർഹയേയും അയാനേയും ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.

Summary: Allu Arjun's kids Allu Ayaan and Allu Arha dance video

വിഡിയോ കാണാം