'എന്റെ അച്ഛൻ വരുന്നു' എന്ന് ആലി, രാജകുമാരിയെ കാത്തിരിക്കുന്നുവെന്ന് പ്രിഥ്വി !, Aalankrita prithviraj, writes my Father is coming, kidsclub, kids, kidsclub,, Manorama Online

'എന്റെ അച്ഛൻ വരുന്നു' എന്ന് ആലി, രാജകുമാരിയെ കാത്തിരിക്കുന്നുവെന്ന് പ്രിഥ്വി !

ആടുജീവിതം എന്ന സിനിമയുെട ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിലേറെയായി നടൻ പ്രിഥ്വിരാജ് വിദേശത്തായിരുന്നു. ലോക്ഡൗണ്‍ തീർന്ന് ഡാഡയെ കാണാൻ കാത്തിരിക്കുകയായിരുന്നു പ്രിഥ്വിയുെട മകള്‍ ആലി. ഇപ്പോഴിതാ തന്റെ അച്ഛൻ വരുന്നു എന്ന് ബോർഡിൽ ചോക്കുകൊണ്ടെഴുതുകയാണ് പ്രിഥ്വിയുെട മകൾ അലംകൃത. സുപ്രിയയാണ് മകളുെട വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. അതിന് മറുപടിയായി പ്രിഥ്വിരാജ് ഇങ്ങനെ കുറിച്ചു 'Can’t wait to come back and finish quarantine to be with the princess and the queen! ❤️'

നിരവധിപ്പേരാണ് ആലിയുടെ ഈ ക്യ.ൂട്ട് വിഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നിങ്ങളെപ്പോലെ ഞങ്ങളും കാത്തിരിക്കുകയാണ് ആലി എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തിരിക്കുന്നത്.

ലോക്ഡൗണ്‍ എന്നു തീരുമെന്നും ഡാഡ എപ്പോൾ വരുമൊയെന്നും ആലി എല്ലാ ദിവസവും ചോദിക്കാറുണ്ടെന്ന‌ും തങ്ങൾ പ്രിഥ്വിയ്ക്കായി കാത്തിരിക്കുകയാണെന്നും സുപ്രിയ നേരത്തെയും ഇന്‍സ്റ്റഗ്രാമിൽ കുറിച്ചിരുന്നു. അന്ന് നിരവധിപ്പേരാണ് ആലിയെ ആശ്വസിപ്പിച്ചുകൊണ്ടെത്തിയത്.

ആടുജീവിതം സിനിമയുടെ ജോർദാനില്‍ നടന്നുവന്നിരുന്ന ചിത്രീകരണം അവസാനിച്ചതായും നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായും പൃഥ്വിരാജ് തന്നെയാണ് സെൽഫി ചിത്രത്തിലൂടെ അറിയിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് ഇന്ന് അവസാനമായത്.

പൃഥ്വിരാജിനെ എത്ര ഇഷ്ടമാണോ അത്ര തന്നെ മകൾ അല്ലി എന്ന അലംകൃതയേയും മലയാളികൾക്ക് ഇഷ്മാണ്. അല്ലിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. മകളുടെ ചിത്രവും വിശേഷങ്ങളും ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.