> അക്ഷയ്കുമാർ പുലിയാണേൽ മകൾ പുപ്പുലിയാ; അക്കിയുടെ വഴിയെ നിതാരക്കുട്ടി, Akshay Kumar, Nitara, Workout, Yoga, Manorama Online

അക്ഷയ്കുമാർ പുലിയാണേൽ മകൾ പുപ്പുലിയാ; അക്കിയുടെ വഴിയെ നിതാരക്കുട്ടി

ഫിറ്റ്നസിന്റെ കാര്യത്തിൽ അക്ഷയ്കുമാർ പുലിയാണ്. വ്യായമത്തിനും യോഗയ്ക്കുമൊക്കെ അക്ഷയ്കുമാറിന്റെ ജീവിതത്തിൽ വളരെയേറെ സ്ഥാനമുണ്ട്. വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് പലപ്പോഴും അദ്ദേഹം തന്റെ ആരാധകരോടും പറയാറുണ്ട്. തന്റെ മക്കളും വ്യായാമം പരിശീലിക്കണമെന്ന് അക്ഷയ്ക്ക് നിർബന്ധമാണ്. ഇദ്ദേഹത്തിന്റെ ഏഴു വയസ്സുകാരി മകൾ നിതാര അച്ഛനു കൂട്ടായി വ്യായാമങ്ങൾ ചെയ്യാറുണ്ട്. അക്ഷയ്കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഇടയ്ക്കിടെ നിതാര യോഗ ചെയ്യുന്ന വിഡിയോയും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്.

ഇത്തവണ അക്ഷയ് തന്നെയാണ് നിതാരക്കുട്ടിയുടെ വിഡിയോയുമായി എത്തിയിരിക്കുന്നത്. മകൾ വർക്ക് ഔട്ട് ചെയ്യുന്ന സൂപ്പർ വിഡിയോ അഭിമാനപൂർവം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു “It’s always a good idea to start young, their bodies are agile and flexible... a little push now will go a long way later. #MondayMotivation #FitIndia.”

രണ്ട് ജിം റിങ്ങുകളിൽ തൂങ്ങിക്കിടന്ന് വ്യായാമം ചെയ്യുന്ന മകളെ ആവേശം പൂർവം പ്രോത്സാഹിപ്പിക്കുന്ന അച്ഛന്റെ ശബ്ദവും കേൾക്കാം. 45 സെക്കന്റ് റിങ്ങുകളിൽ തൂങ്ങിക്കിടന്ന നിതാരയെ അഭിനന്ദിക്കുന്നുമുണ്ട് അക്ഷയ്. മുൻപ് നിതാര റോപ് കൊണ്ട് വ്യായാമം ചെയ്യുന്ന വിഡിയോയും അക്ഷയ് പോസ്റ്റ് ചെയ്തിരുന്നു. “Kids tend to pick up what they see... start early and try to set a good example. Great parenting. Active kids,” എന്നാണ് ആ വിഡിയോയ്ക്ക് അദ്ദേഹം അടിക്കുറിപ്പിട്ടത്. അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ടു കുട്ടികളാണ്, ആരവും നിതാരയും.

ആരോഗ്യപൂർണമായ ജീവിതശൈലിയും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനവും ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനത്തിനായി മുബൈയിൽ ഒരു അക്കാഡമി അദ്ദേഹം നടത്തുന്നുണ്ട്.

ഒരു കാരണവുമില്ലാതെ കുട്ടികളെ കാമറയ്ക്കു മുൻപിൽ കൊണ്ടുവരുന്നതിനോട് ഈ ദമ്പതികള്‍ക്ക് യോജിപ്പില്ല. കുട്ടികളുെട ചിത്രങ്ങളൊന്നും സാധാരണ ഇവർ പങ്കുവയ്ക്കാറുമില്ല. സാധാരണ കുട്ടികളെപ്പോലെ തങ്ങളുടെ കുട്ടികളും വളർന്നാൽ മതിയെന്നാണ് ഇരുവരും പറയുന്നത്.