'എനിക്കൊപ്പം അവൾ സന്തോഷവതി'; മകൾക്ക് പിറന്നാൾ ആശംസിച്ച് അക്ഷയ്, Social Media, Akshay Kumar, Twinkle Khanna, Nithara, Daughter, Birthday,Kids affection, Manorama Online

'എനിക്കൊപ്പം അവൾ സന്തോഷവതി'; മകൾക്ക് പിറന്നാൾ ആശംസിച്ച് അക്ഷയ്

നടൻ അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ട് കുട്ടികളാണ്, ആരവും നിതാരയും. കുട്ടികളുടെ ചിത്രങ്ങളൊന്നും സാധാരണ ഇവർ പങ്കുവയ്ക്കാറുമില്ല. മക്കൾക്കും വെള്ളിവെളിച്ചത്തോട് അത്ര താല്പര്യമില്ലെന്ന് ഇരുവരും പല തവണ പറഞ്ഞിട്ടുമുണ്ട്. മറ്റ് ബോളിവുഡ് താരങ്ങളിൽ നിന്നും വ്യത്യസ്തരായി അപൂർവമായേ മക്കളുടെ വിശേഷങ്ങൾ പോലും ഇവര്‍ പങ്കുവയക്കാറുള്ളൂ. നിതാരയുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണ് ചിപ്പോഴെങ്കിലും പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ മകൾക്ക് പിറന്നാൾ എത്തിയിരിക്കുകയാണ് അക്ഷയ്. She's happiest when she's in daddy’s arms and so is daddy, evidently 😁 Wishing you all the happiness in the world always❤️ Happy birthday darling, Nitara 😘😘🤗 എന്ന കുറിപ്പോടെ മകളെ എടുത്തുകൊണ്ടു നിൽക്കുന്ന ഒരു മനോഹരമായ ചിത്രമാണ് ആശംസയ്ക്കൊപ്പമുള്ളത്.

പറ്റുന്ന സന്ദർഭങ്ങളിലൊക്കെ കുട്ടികൾക്കൊപ്പമുണ്ടാകുക, അവരുമായി ഒന്നു കളിക്കാനോ നടക്കാനോ പോകുക പതിവാണ് ഇവർക്ക്. ‌നിതാരയ്ക്കൊപ്പമുള്ള പുസ്തക വായന അക്ഷയ് ഏറ്റവും ആസ്വദിക്കുന്ന ഒന്നാണ്. അവർക്ക് കഥകൾ വായിച്ചു കൊടുക്കാനും പുതിയ വാക്കുകളും അവയുടെ അർഥവുമൊക്കെ പഠിപ്പിക്കാനും ഈ സൂപ്പർ അച്ഛൻ സമയം കണ്ടെത്താറുണ്ട്. കുട്ടികൾക്കൊപ്പമുള്ള ഈ വായന തനിക്കേറെ ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു.

നിതാരയ്ക്കൊപ്പമുള്ള കളികളാണ് അക്ഷയ് ആസ്വദിക്കുന്ന മറ്റൊന്ന്. കുട്ടികൾക്കൊപ്പമുള്ള കളികളിൽപ്പോലും ധാരാളം കാര്യങ്ങൾ അവർക്കും പറഞ്ഞുകൊടുക്കാനും പഠിപ്പിക്കാനുമാകും. അവരെ ഒരു കാര്യത്തിനും അനാവശ്യമായി നിർബന്ധിക്കില്ലെന്നും അവരുടെ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്. ഒപ്പം വേണ്ട മൂല്യങ്ങൾ വേണ്ട സമയത്ത് പറഞ്ഞു പഠിപ്പിക്കുകയും വേണം. എല്ലാ ദിവസവും വൈകുന്നേരങ്ങൾ കുട്ടികൾക്കൊപ്പമിരുന്ന് അന്നത്തെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് അക്ഷയ്.