അജു വര്‍ഗീസ് എന്ന 'സൈക്കോ ഡാഡ്' ; മകനോട് താരത്തിന്റെ‌ കുസൃതി !   , Aju Varghese, post photo with his son, kids, kidsclub, Manorama Online

അജു വര്‍ഗീസ് എന്ന 'സൈക്കോ ഡാഡ്' ; മകനോട് താരത്തിന്റെ‌ കുസൃതി !

മകനോടൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ്. കരയുന്ന മകനെ കുസൃതിയോടെ വിരട്ടുന്ന അജുവിനെയാണു ചിത്രത്തില്‍ കാണുക. സൈക്കോ ഡാഡ് എന്നാണ് ചിത്രത്തിനൊപ്പം അജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറല്‍ ആണ്. 'love to do this 😄 Psycho dad 😎' എന്നാണ് ഈ കുസൃതി ചിത്രത്തിന് അജുവിന്റെ അടിക്കുറിപ്പ്.

4 മക്കളാണ് അജു-അഗസ്റ്റീന ദമ്പതികള്‍ക്ക്. ഇവാന്‍, ജുവാന, ലുക്ക്, ജെയ്ക്ക്. മുന്‍പ് മക്കള്‍ക്കൊപ്പം വീടിന്റെ ഭിത്തിയില്‍ പടം വരച്ചു കളിക്കുന്ന തന്റെ ചിത്രം അജു പോസ്റ്റ് ചെയ്തതും വൈറല്‍ ആയിരുന്നു.

ഹാസ്യത്തിന്റെ അകമ്പടിയോടെ മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അജു. സോഷ്യൽ മീഡിയയിൽ സജീവമായ അജു പക്ഷേ മക്കളു‌ടെ ചിത്രങ്ങളോ വിശേഷങ്ങളോ പങ്കു വയ്ക്കാറില്ലായിരുന്നു. മക്കളെ ചിത്രരചന പഠിപ്പിക്കുന്ന അജുവിന്റെ ഒരു ചിത്രവും നേരത്തേ വൈറലായിരുന്നു.

2014 ലാണ് ഇരട്ടകളായ ഇവാനും ജുവാനയും ജനിക്കുന്നത്. 2016 ൽ അടുത്ത ഇരട്ടക്കുട്ടികളായ ജേയ്ക്കും ലൂക്കും ജനിച്ചു. ഇവാനും ജുവാനയും ജേക്കബിന്റെ സ്വർഗരാജ്യമെന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

love to do this 😄 Psycho dad 😎

A post shared by Aju Varghese (@ajuvarghese) on