'ചിത്രരചന വളരെ സിമ്പിൾ അല്ലേ, ദേ ഇത്രേയുള്ളൂ'; ചിരിപടർത്തി അജുവും മക്കളും !,  viral photo, Aju Varghese, Drawing, kids, Kidsclub, Manorama Online

'ചിത്രരചന വളരെ സിമ്പിൾ അല്ലേ, ദേ ഇത്രേയുള്ളൂ'; ചിരിപടർത്തി അജുവും മക്കളും !

ഹാസ്യത്തിന്റെ അകമ്പടിയോടെ മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അജു. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും നാല് മക്കളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അജു പക്ഷേ മക്കളുെട ചിത്രങ്ങളോ വിശേഷങ്ങളോ പങ്കു വയ്ക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോള്‍ മക്കളുമൊത്തുള്ള ഒരു തകർപ്പൻ ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്. മക്കളെ ചിത്രരചന പഠിപ്പിക്കുന്ന അജുവിന്റെ ചിത്രമാണിത്.

'ചിത്രരചന വളരെ സിമ്പിൾ അല്ലെ.... ദേ കണ്ടോ... ഇത്രേയുള്ളൂ!!! ' എന്ന അടിക്കുറിപ്പോടെ അജു പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് ലൈക്കോട് ലൈക്കാണ്. ഭിത്തി മുഴുവൻ കളർപെൻസിലുകൾ കൊണ്ടുള്ള കുത്തിവര ചിത്രങ്ങളാണ്. 'കുട്ടികള്‍ ബുക്കിൽ വരയ്ക്കുകയും അപ്പനാണ് ഭിത്തിയിൽ വരയ്ക്കുന്നതെന്നും' , 'പിക്കാസോ വരക്കോ ഇത് പോലെ' എന്നൊക്കയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ. പേളി മാണിയും ശ്രിന്ദയും ഉൾപ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

2014 ലാണ് ഇരട്ടകളായ ഇവാനും ജുവാനയും ജനിക്കുന്നത്. 2016 ൽ അടുത്ത ഇരട്ടക്കുട്ടികളായ ജേയ്ക്കും ലൂക്കും ജനിച്ചു. ഇവാനും ജുവാനയും ജേക്കബിന്റെ സ്വർഗരാജ്യമെന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അജുവിന്റെ പോസ്റ്റ്