ദാദാജിയ്ക്ക് പിറന്നാൾ ആശംസകളുമായി ആരാധ്യ,  Aishwarya Rai, Aaradhya, Amitabh Bachchan, Birthday, Social Post, Manorama Online

ദാദാജിയ്ക്ക് പിറന്നാൾ ആശംസകളുമായി ആരാധ്യ

ഐശ്വര്യ റായ് തന്റെ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചമാണ്. സാധാരണ തന്റെയും മകൾ ആരാധ്യയുടേയും ചിത്രങ്ങളാണ് ആഷ് പങ്കുവയ്ക്കുന്നത്. എന്നാൽ ഐശ്വര്യ പുതിയതായി പുറത്തുവിട്ട ചിത്രം അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്താണെന്നല്ലേ കുഞ്ഞു ആരാധ്യയും മുത്തച്ഛൻ അമിതാഭ് ബച്ചനുമൊത്ത ആ മനോഹരമായ ചിത്രത്തിന് യാതൊരു അടിക്കുറിപ്പുകളുടേയും ആവശ്യമില്ല. ദാദാജിയോട് ചേർന്നു നിൽക്കുന്ന ആ ചിത്രം അത്രയ്ക്കും മനോഹരമാണ്. അമിതാബ് ബച്ചന്റെ പിറന്നാളായിരുന്നു ഒക്ടോബർ 11ന് . ദാദാജിയ്ക്ക് കൊച്ചുമകളുെട പിറന്നാൾ സമ്മാനമായാണ് ഈ ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തത്. ‍‍

Happy 77th Birthday Pa-Dadaji💝✨🌹God Bless and Love you Always എന്ന കുറിപ്പോടെയാണ് ഐശ്വര്യ പോസ്റ്റ് മുത്തച്ഛന്റേയും കൊച്ചുമോളുടേയും ചിത്രം പങ്കുവച്ചത്. ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുെമാക്കെ അമിതാബ് ബച്ചനും പങ്കുവയ്ക്കാറുണ്ട്. ആരാധ്യ തന്റെ ടിയാര ഹെയർ ബാന്‍ഡ് മുത്തച്ഛന്റെ തലയിൽ വച്ചിട്ട് കുസൃതിച്ചിരിയുമായി നിൽക്കുന്ന ആരാധ്യയുടെ ചിത്രം മുന്‍പ് ബച്ചൻ തന്റെ പേജിൽ പങ്കുവച്ചിരുന്നു. ആ ചിത്രത്തിന് ആരാധകരേറയായിരുന്നു. ‍‍

ആരാധ്യയുെട കുറുമ്പുകളെ കുറിച്ച് ബച്ചന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ എഴുത്തുമേശയിലെത്തി അവിടെയിരിക്കുന്ന പേനയൊക്കെ എടുത്ത് ഓരോന്നെഴുതാനും ലാപ്ടോപ്പിൽ കുത്തിക്കളിക്കാനും ഈ കുറുമ്പിക്ക് വല്യ ഇഷ്ടമാണത്രേ. താനിതൊക്കെ നന്നായി ആസ്വദിക്കുകയാണെന്നും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണിതെന്നും അദ്ദേഹം പറയുന്നു.

അമിതാബ് ബച്ചന് മൂന്ന് കൊച്ചു മക്കളാണുള്ളത്. മകൾ ശ്വേതയ്ക്ക് നവ്യ നവേലി എന്ന മകളും അഗസ്ത്യ എന്ന മകനുമാണുള്ളത്. പിന്നെ മകൻ അഭിഷേകിന്റേയും ഐശ്വര്യയുടേയും ഏക മകൾ ആരാധ്യയും. തനിക്കിവരെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. കുഞ്ഞു ആരാധ്യയും മുത്തച്ഛൻ അമിതാഭ് ബച്ചനുമൊത്ത മനോഹരമായ ചിത്രങ്ങൾ ഐശ്വര്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.