നീയാണ് എന്റെ ലോകം'  മകൾക്ക് പിറന്നാൾ ആശംസ നേർന്ന് ഐശ്വര്യ! , Aishwarya Rai, Bachchan, Aaradhya birthday, Viral Post, Manorama Online

നീയാണ് എന്റെ ലോകം' മകൾക്ക് പിറന്നാൾ ആശംസ നേർന്ന് ഐശ്വര്യ!

തൂവെള്ള ഫ്രോക്കിൽ ബലൂണികൾക്കു നടുവിലിരിക്കുന്ന ആരാധ്യയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഐശ്വര്യ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ആരാധ്യയുടെ എട്ടാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം കെങ്കേമമായി ആഘോഷിച്ചത്. 🥰MY WORLD 😘😍💖🌟🌈 ✨💖I LOVE YOU INFINITELY ❤️✨ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് താഴെ ആരാധയക്കുട്ടിയ്ക്കുള്ള പിറന്നാൾ ആശംസകൾ കൊണ്ട് നിറയുകയാണ്.

ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. ആരാധ്യ അമ്മയെപ്പോലെ ഒരു കൊച്ചു സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്.

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

View this post on Instagram

✨❤️✨😍🌟

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on