>‘പാട്ടുപഠിത്ത'ക്കാരനെ കയ്യോടെ െപാക്കി ജയസൂര്യ; വിഡിയോ, Adwaith Jauasurya, Viral Video, Manorama Online

‘പാട്ടുപഠിത്ത'ക്കാരനെ കയ്യോടെ െപാക്കി ജയസൂര്യ; വിഡിയോ 

പഠിക്കാനിരിക്കുമ്പോഴാകും പാഠപുസ്തകമൊഴിച്ച് ലോകത്തിലെ സകലകാര്യങ്ങളും ഓർമവരിക. പുസ്തകവും കൈയ്യിൽ പിടിച്ച് ദിവാസ്വപ്നം കാണാത്തവരും ഉറക്കം തൂങ്ങാത്തവരായും ആരുംതന്നെ കാണില്ല. പിന്നെ പഠിക്കാനിരിക്കുമ്പോഴായിരിക്കും സകല പാട്ടുകളും പാടാനും തോന്നുക. പരീക്ഷാക്കാലത്ത് പുസ്തകവും പിടിച്ചുകൊണ്ട് പാട്ടൊക്കെ പാടിയിരിക്കാൻ തന്നെ നല്ല രസമാണ് അല്ലേ? അത്തരമൊരു ‘പാട്ടുപഠിത്ത'ക്കാരനെ കൈയ്യോടെ പിടിച്ചിരിക്കുകയാണ് നമ്മുടെ ജയസൂര്യ. മറ്റാരുമല്ല ജയസൂര്യയുടെ മകൻ ആദി എന്ന അദ്വൈത് ആണ് ഇവിടുത്തെ കള്ളൻ.

പരീക്ഷാക്കള്ളനെ കയ്യോടെ തന്ന ജയസൂര്യ പൊക്കി. സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്ന ഈ വിഡിയോയിലെ നായകൻ ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യയാണ്. പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ഇടവേളയിൽ പാട്ടും പാടി രസിച്ചിരിക്കുന്ന അദ്വൈതിനെയാണ് ജയസൂര്യ കയ്യോടെ പൊക്കിയത്. വിഡിയോ രഹസ്യമായി ഷൂട്ട് ചെയ്തായിരുന്നു അദ്വൈതിന്റെ കള്ളത്തരം ജയസൂര്യ കയ്യോടെ പൊക്കിയത്. അച്ഛൻ വിഡിയോ ഷൂട്ട് ചെയ്യുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ചമ്മിപ്പോകുന്ന അദ്വൈതിനേയും വിഡിയോയിൽ കാണാം.

തന്റെ ഫെയ്സ്ബുക്ക് പേജിൽ തമാശരൂപേണ ജയസൂര്യ തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ‘അവൻ ഒരു പുസ്തകം എങ്കിലും കൈയ്യിൽ വച്ചിട്ടുണ്ടല്ലോ എന്നോർത്ത് സമാധാനിക്ക്’, ‘ജയേട്ടാ അവൻ ഇങ്ങനെ പഠിക്കുന്നത്‌ ഇഷ്ടമല്ലെങ്കിൽ ജയേട്ടൻ ഈ വീട്‌ വിട്ട്‌ പൊയ്ക്കൂടെ, അച്ഛന്റെ മോനല്ലേ.... ഇങ്ങനെ ചെയ്തില്ലെലെ അത്ഭുതം ഉള്ളു 😂😂😂😂😂തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിനു കീഴെ കമന്റായി എത്തുന്നുണ്ട്

Summary : Adwaith Jauasurya, Viral Video

വിഡിയോ കാണാം