>മുക്തയുടെ കൺമണിക്കുട്ടി നീന്തൽ പഠിക്കുവാ..., Actress Muktha, Kiyara, Swimming,Viral Post, Manorama Online

മുക്തയുടെ കൺമണിക്കുട്ടി നീന്തൽ പഠിക്കുവാ...

ഈ ചൂടത്ത് ഏറ്റവും നല്ല പരിപാടി തന്നെയാ നമ്മുടെ കൺമണിക്കുട്ടി തിരഞ്ഞെടുത്തത്, നീന്തൽ പഠനം. ആർക്കായാലും തോന്നിപ്പോകും ഒന്നു വെള്ളത്തിൽ ഇറങ്ങാൻ. നടി മുക്തയുടെ മകള്‍ കൺമണിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നീന്തൽ പഠനം നടത്തുന്ന മകളുടെ ചിത്രങ്ങൾ മുക്തയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അച്ഛൻ റിങ്കു ടോമിയാണ് കിയാരയെന്ന കൺമണിയെ നീന്തൽ പഠിപ്പിക്കുന്നത്. First Swim with Pappa....എന്ന കുറിപ്പോടെ പങ്കുവച്ച ക്യൂട്ട് ചിത്രത്തിന് ആരാധകരേറെയാണ്. നീന്തൽക്കുപ്പായത്തിൽ ക്യൂട്ടായി നിൽക്കുന്ന കിയാരയുടെ കൂടുതൽ ചിത്രങ്ങളും മുക്ത പോസ്റ്റ് ചെയിട്ടുണ്ട്.

കൺമണി സമൂഹമാധ്യമത്തിലെ താരമാണിപ്പോൾ. കഴിഞ്ഞദിവസം കൺമണിയുടെ ഒരു സൂപ്പർ വി‍ഡിയോയുമായി മുക്തയെത്തിയിരുന്നു. മുക്തയുടെ അമ്മയെ ചെടിച്ചട്ടിയിൽ മണ്ണ് നിറയക്കാൻ സഹായിക്കുന്ന കൺമണിയുടെ വിഡിയോ വൈറലായിരുന്നു. ചെടിച്ചട്ടി നിറയ്ക്കുന്നതിനിടയിലെ കൺമണിയുടെ ഡാൻസാണ് തകര്‍പ്പൻ. ചട്ടിയൊരുക്കുന്നതിനിടെ ടപ്പേന്നാണ് കൺമണി രണ്ട് സ്റ്റെപ്പ് ഡാൻസുമായി വിഡിയോയുടെ മൂഡ് ആകെ മാറ്റുന്നത്. അമ്മയെപ്പോലെ ഡാൻസിലും കുഞ്ഞു കൺമണി മിടുക്കിയാണ്. പാട്ടുകാരി റിമി ടോമിയുടെ സഹോദരൻ റിങ്കുവാണ് മുക്തയുടെ ഭർത്താവ്.

ഇതിന് മുൻപ് "ഒന്നു വരാമോ ഈശോയേ...മേലേ മാനത്തെ ഈശോയേ" എന്ന പാട്ടുപാടി കിയാര താരമായിരുന്നു. അന്ന് റിമി ടോമിയെപ്പോലും അമ്പരപ്പിച്ചിരുന്നു ഈ കുരുന്ന്. മൈക്ക് വാങ്ങി കുഞ്ഞ് താളത്തിൽ പാടിയതോടെ പാട്ടുകേട്ടിരുന്ന റിമി കൊച്ചമ്മ താടിക്കു കയ്യും കൊടുത്ത് ഇരുന്നു പോയി. യാതൊരു സഭാകമ്പവുമില്ലാതെ സകലരേയും പാട്ടു പാടി കയ്യിലെടുക്കുന്ന റിമിപോലും കിയാരയുടെ പാട്ടിൽ മയങ്ങിപ്പോയിരുന്നു.

View this post on Instagram

First Swim with Pappa....

A post shared by muktha (@actressmuktha) on