‘ഗോൾഡൻ ഗേൾസ്’! അമ്മയ്ക്കും റിമിക്കൊച്ചമ്മയ്ക്കുമൊപ്പം തിളങ്ങി കൺമണിക്കുട്ടി,  Actress, muktha, post, photo, daughter, rimi, Bhama wedding, social media, Kidsclub, Manorama Online

‘ഗോൾഡൻ ഗേൾസ്’! അമ്മയ്ക്കും റിമിക്കൊച്ചമ്മയ്ക്കുമൊപ്പം തിളങ്ങി കൺമണിക്കുട്ടി

നടി മുക്തയുടെ പൊന്നോമനയാണ് കൺമണി എന്നു വിളിക്കുന്ന കിയാര. റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും മുക്തയുടേയും മകളായ കിയാര സോഷ്യൽ ലോകത്ത് താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടേയും കൺമണിക്കുട്ടിയെ നമുക്ക് പരിചയമാണ്.

ഇപ്പോഴിതാ നടി ഭാമയുടെ വിവാഹവിരുന്നിന് വേണ്ടി മൂവരും ഒരുങ്ങി നിൽക്കുന്നതിന്റെ ചിത്രമാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. ഒരേ കളറിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് മൂവരും റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയത്. ‘ഗോൾഡൻ ഗേൾസ്’ എന്നാണ് ചിത്രത്തിന് മുക്ത അടിക്കുറിപ്പ് ഇട്ടിരിക്കുന്നത് . കുഞ്ഞു ഗോൾഡൻ ഗൗണിൽ തകർപ്പൻ ലുക്കിലാണ് കൺമണി. തലയിൽ ഒരു ക്യൂട്ട് ടിയാരയും കൂടെയായപ്പോൾ ഒരു കുഞ്ഞുരാജകുമാരിയായി കിയാര.

മുൻപ് "ഒന്നു വരാമോ ഈശോയേ...മേലേ മാനത്തെ ഈശോയേ" എന്ന പാട്ടുപാടി കിയാര താരമായിരുന്നു. അന്ന് റിമി ടോമിയെപ്പോലും അമ്പരപ്പിച്ചിരുന്നു ഈ കുരുന്ന്. മൈക്ക് വാങ്ങി കുഞ്ഞ് താളത്തിൽ പാടിയതോടെ പാട്ടുകേട്ടിരുന്ന റിമി കൊച്ചമ്മ താടിക്കു കയ്യും കൊടുത്ത് ഇരുന്നു പോയി. യാതൊരു സഭാകമ്പവുമില്ലാതെ സകലരേയും പാട്ടു പാടി കയ്യിലെടുക്കുന്ന റിമിപോലും കിയാരയുടെ പാട്ടിൽ അന്ന് മയങ്ങിപ്പോയിരുന്നു.

മുക്ത പങ്കുവച്ച് പോസ്റ്റ്