മുക്തയുടെ കുട്ടി ഷെഫ്, സൂപ്പർ റെസിപ്പിയുമായി കൺമണിക്കുട്ടി : വിഡിയോ, Actress, Muktha post, coockery video daughter,kiyara,  video, Kidsclub Manorama Online

മുക്തയുടെ കുട്ടി ഷെഫ്, സൂപ്പർ റെസിപ്പിയുമായി കൺമണിക്കുട്ടി : വിഡിയോ

നടി മുക്തയുടെ പൊന്നോമനയാണ് കൺമണി എന്നു വിളിക്കുന്ന കിയാര. റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും മുക്തയുടേയും മകളായ കിയാര സോഷ്യൽ ലോകത്ത് താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടേയും കൺമണിക്കുട്ടി സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.

ഇപ്പോഴിതാ ഒരു പാചക വിഡിയോയുമായി എത്തിയിരിക്കുകയാണ് കൺമണി. തൈര് സാൻഡ്‌‌വിച്ചാണ് കിയാര ഉണ്ടാക്കുന്നത്. ഇതിന് വേണ്ടുന്ന ചേരുവകൾ എന്തൊക്കെയാണെന്ന് പറയുകയും സാൻഡ്‌‌വിച്ച് ഉണ്ടാക്കി കാണിക്കുകയും ചെല്ലുന്നുണ്ട് ഈ കൊച്ചുമിടുക്കി. ഈ യമ്മി സാൻഡ്‌‌വിച്ച് എല്ലാവരും ഉണ്ടാക്കി നോക്കാനും പറയുകയാണ് കൺമണി. അതുപോലെ അമ്മയും മകളും ചേർന്ന് മാസ്ക് നിർമിക്കുന്ന ചിത്രങ്ങളും മുക്ത പങ്കുവച്ചിട്ടുണ്ട്.

മുൻപ് "ഒന്നു വരാമോ ഈശോയേ...മേലേ മാനത്തെ ഈശോയേ" എന്ന പാട്ടുപാടി കിയാര താരമായിരുന്നു. അന്ന് റിമി ടോമിയെപ്പോലും അമ്പരപ്പിച്ചിരുന്നു ഈ കുരുന്ന്. മൈക്ക് വാങ്ങി കുഞ്ഞ് താളത്തിൽ പാടിയതോടെ പാട്ടുകേട്ടിരുന്ന റിമി കൊച്ചമ്മ താടിക്കു കയ്യും കൊടുത്ത് ഇരുന്നു പോയി. യാതൊരു സഭാകമ്പവുമില്ലാതെ സകലരേയും പാട്ടു പാടി കയ്യിലടെുക്കുന്ന റിമിപോലും കിയാരയുടെ പാട്ടിൽ അന്ന് മയങ്ങിപ്പോയിരുന്നു. വി