വിനീത് അച്ഛൻമാർക്ക് മാതൃക– ലിസിയുടെ കുറിപ്പ്,Actress, Lizzy, post, Vineeth Sreenivasan, Social media post, Viral Post Manorama Online

വിനീത് അച്ഛൻമാർക്ക് മാതൃക– ലിസിയുടെ കുറിപ്പ്

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ഒരു അച്ഛന്റേയും മകളുേടയും ചിത്രമാണിത്. നടനും, സംവിധായകനും, നിർമ്മാതാവും പാട്ടുകാരനുമൊക്കെയായ വിനീത് ശ്രീനിവാസനും കുഞ്ഞുമാണ് ഈ താരങ്ങൾ. വിനീതിലെ താരജാഡയില്ലാത്ത അച്ഛനെ പരിചയപ്പെടുത്തിയതാകട്ടെ നടി ലിസിയും. തിരക്കുപിടിച്ച ഓട്ടത്തിനിടയിലും തന്റെ കൺമണിയെ നെഞ്ചോടു ചേർക്കുന്ന നല്ലൊരച്ഛനാണ് വിനീതെന്ന് ലിസി കുറിക്കുന്നു.

വിനീത് നിർമ്മിച്ച ഹെലന്‍ എന്ന ചിത്രത്തിന്റെ സെലിബ്രിറ്റി പ്രദർശനത്തിനിടെയാണ് വിനീതിലെ അച്ഛന്റെ കരുതൽ ലിസി നേരിൽ കണ്ടത്. ലിസി ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ ഈങ്ങനെ പറയുന്നു 'അച്ഛന്റെ നെഞ്ചിൽ സുഖമയുറങ്ങുന്ന കണ്മണി. ആ മനോഹര നിമിഷം ആസ്വദിക്കുന്ന അച്ഛൻ. നടനും, സംവിധായകനും, നിർമ്മാതാവും പാട്ടുകാരനുമൊക്കെ ഉപരി വിനീത് നല്ലൊരു അച്ഛനും കൂടിയാണ്. അച്ഛൻമാർക്ക് മാതൃകയാണ് ഈ അച്ഛൻ.

അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിൽ മകന് രണ്ടു വയസ് തികയുന്ന ദിവസമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത വിനീത് പങ്കുവച്ചത്.