വലുതാകുമ്പോൾ ആരാകണം? ക്യൂട്ട് മറുപടിയുമായി ആര്യയുടെ മകൾ – വിഡിയോ, Actress, Arya with, daughter, viral video, Social media post, Viral Post Manorama Online

വലുതാകുമ്പോൾ ആരാകണം? ക്യൂട്ട് മറുപടിയുമായി ആര്യയുടെ മകൾ – വിഡിയോ

അവതാരകയും നടിയുമായെത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ആര്യയും മകളുമൊന്നിച്ച് ഒരു വിഡിയോയാണിത്.. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ആര്യ തന്റെയും മകളുടേയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, മകള്‍ക്കൊപ്പം ഉള്ള ആര്യയുടെ ഒരു ലൈവ് വിഡിയോയാണ് വൈറൽ. ഏഴു വയസ്സുകാരി രോയയ്ക്കൊപ്പമുള്ള ഈ ക്യൂട്ട് വിഡിയോയ്ക്ക് നിറയെ ആരാധകരാണ്. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് അമ്മയെപ്പോലെ എന്നായിരുന്നു മകളുടെ മറുപടി. കുഞ്ഞു റോയയുടെ ഇഷ്ടങ്ങൾ ചോദിച്ചുകൊണ്ടുള്ള വിഡിയോ വൈറലാകുകയാണ്. ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന ചോദ്യത്തിന് മമ്മ എന്നാണെന്നായിരുന്നു രോയ പറഞ്ഞത്.

സിംഗിള്‍ പേരന്റായ തന്റെ ഇനിയുള്ള ജീവിതം മകളുടെ സന്തോഷത്തിന് വേണ്ടിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. മമ്മയോട് എത്ര ഇഷ്ടമുണ്ടെന്ന് ചോദിച്ചപ്പോള്‍ ആയിരമെന്നായിരുന്നു മറുപടി. അത്രയുള്ളോ എന്ന് ചോദിച്ചപ്പോൾ അതിനേക്കാൾ എന്നായിരുന്നു മറുപടി. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് മകള്‍ കൂടുതലും സംസാരിച്ചത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവൾക്ക് ഹിന്ദി അറിയാമെന്നായിരുന്നു താരം പറഞ്ഞത്.

അമ്മയെ എങ്ങനെ കാണാനാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ മേക്കപ്പിട്ട് കാണാനാണ് താല്‍പര്യമെന്നായിരുന്നു രോയ പറഞ്ഞത്. പക്ഷേ മോൾക്ക് മേക്കപ്പ് ഇഷ്ടമല്ലെന്നും അവൾ പറഞ്ഞു.