വെറൈറ്റി മത്സരത്തിൽ ആര്യയെ തോൽപ്പിച്ച് രോയക്കുട്ടി !, Actress, Arya with, daughter, viral video, Social media post, Viral Post Manorama Online

വെറൈറ്റി മത്സരത്തിൽ ആര്യയെ തോൽപ്പിച്ച് രോയക്കുട്ടി !

അവതാരകയായി വന്ന് നടിയായി മാറിയ ആര്യയ്ക്ക് നിറയെ ആരാധകരാണുള്ളത്. അതുപോലെ തന്നെ ആര്യയുടെ മകൾ രോയയും സോഷ്യൽ ലോകത്ത് താരമാണ്. സിംഗിള്‍ പേരന്റായ ആര്യ മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച, മകൾക്കൊപ്പമുള്ള സെൽഫി ഇപ്പോൾ ആരാധകരുടെ ഇഷ്ടം നേടിക്കൊണ്ടിരിക്കുകയാണ്. ഈ 'ചുണ്ടു കൂര്‍പ്പിക്കലിൽ' ആരാണ് മികച്ചത് എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞ് റോയയ്ക്കൊപ്പമുള്ള ഈ ക്യൂട്ട് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

എന്റെ ജീവിതത്തിലെ പൗട്ട് പാർട്ണർ, എന്റെ ലോകം, കുട്ടി റോയ തുടങ്ങിയ ഹാഷ് ടാഗുകളോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ്. ഏതായാലും രോയക്കുട്ടിയ്ക്കാണ് വോട്ട് കൂടുതൽ കിട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മകളുടെ ഇഷ്ടാനിഷ്ടങ്ങൾ പറയുന്ന ഒരു വിഡിയോ ആറ്യ പോസ്റ്റ് ചെയ്തിരുന്നു. ആ ഒരൊറ്റ വിഡിയോയിലൂടെ തന്നെ രോയയ്ക്ക് നിരവധി ആരാധകരെയാണ് ലഭിച്ചത്.