'കുലുക്കിത്തക്കത്തി' വിനയ് ഫോർട്ടു മകനും ; നെഞ്ചേറ്റി സോഷ്യൽ ലോകം, Social Media post, Actor Vinay Forrt, Son Vihan, Manorama Online

'കുലുക്കിത്തക്കത്തി' വിനയ് ഫോർട്ടു മകനും ; നെഞ്ചേറ്റി സോഷ്യൽ ലോകം ‍

മുതിർന്നവർ മുതൽ കുഞ്ഞുകുട്ടികൾ വരെ പാടിക്കൊണ്ടു നടക്കുന്ന ഒരു പാട്ടാണ് 'കുലുക്കിത്തക്കത്തി' എന്നത്. ചെറിയ കുട്ടികൾക്കുവരെ ഈ ആഫ്രിക്കൻ പാട്ടിന്റെ വരികളറിയാം. 'കുലുക്കിത്തക്കത്തി' യുമായി ഇപ്പോളെത്തിയിരിക്കുന്നത് ആരാണെന്നോ? നമ്മുടെ വിനയ് ഫോർട്ടും മകൻ വിഹാനുമാണ് ഈ സൂപ്പർ വിഡിയോയുമായി എത്തിയിരിക്കുന്നത്. വിഹാനുമൊന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളുമൊക്കെ വിനയ് ഫോർട്ട് പങ്കുവയ്ക്കാറുണ്ട്.

കുഞ്ഞു വിഹാനുമൊത്തുള്ള വിനയ് ഫോർട്ടിന്റെ വിഡിയോ കലക്കിയെന്നാണ് ആരാധകർ പറയുന്നത്. ഈ വിഡിയോയോടെ കുഞ്ഞുവിഹാനും കുറേ ആരാധകരെ കിട്ടിക്കഴിഞ്ഞു. പാട്ടിന് വിഹാന്റെ ഡാൻസാണ് തകർത്തത്. വിനയ് ഫോർട്ട് തന്നെയാണ് വിഹാന്റെ പുത്തൻ വിഡിയോ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്

ഇതിനു മുൻപും വിഹാൻ ഒരു സൂപ്പർ വിഡിയോയുമായെത്തിയിരുന്നു. ക്വീനിലെ തരംഗമായി മാറിയ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ‘മോഹൻലാൽ ആന്തം’ ഏറ്റുപാടിയാണ് കുഞ്ഞുവിഹാൻ അന്ന് താരമായത്. വിനയ് പാടിക്കൊടുക്കുന്നതിന് കൊഞ്ചിക്കൊണ്ട് മറുപടി പാടി കൊച്ചു വിഹാൻ കയ്യടി നേടിയിരുന്നു.