'മോന്റെ കൂടെ കളിക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും നൽകാൻ കഴിയില്ല' , Actor, Jishin Mohan, Social Post, Viral Post, Manorama Online

'മോന്റെ കൂടെ കളിക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും നൽകാൻ കഴിയില്ല'

കുട്ടികളുടെ കൂടെ കളിക്കാനും അവർക്കൊപ്പമിരുന്നു വിശേഷങ്ങൾ പറയാനും സമയം കണ്ടെത്താത്ത ധാരാളം രക്ഷിതാക്കളുണ്ട്. മിക്ക വീടുകളിലും കാണാം മെൈബെൽ ഫോണിലോ ഐപാഡിലോ ഒക്കെ തലകുമ്പിട്ടിരിക്കുന്ന കുട്ടികളേയും രക്ഷിതാക്കളേയും. എന്നാൽ കുട്ടികൾക്കൊപ്പം അല്പ സമയം ചെലവഴിച്ചാൽ കിട്ടുന്ന സന്തോഷത്തിനു പകരംവയ്ക്കാനൊന്നും തന്നെയില്ലെന്നതാണ് വാസ്തവം.

മലയാളത്തിൽ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ ജിഷിൻ മോഹൻ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് പറയുന്നതും ഇതുതന്നെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ജിഷിൻ മകന്റെയൊപ്പം ആന കളിക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. മോന്റെ കൂടെ ആന കളിക്കുമ്പോൾ കിട്ടുന്ന സന്തോഷമൊന്നും ഒരു വാട്സാപ്പിനും ഫേസ്ബുക്കിനും ടിക്ടോക്കിനും നൽകാൻ കഴിയില്ല. Leave your mobile, tablet, and laptop aside for a few hours every day. Use this time to spend time with your family and kids. 🙂🙂👶👶👨‍👩‍👦👨‍👩‍👦 എന്ന ചിന്തിപ്പിക്കുന്ന അടിക്കുറിപ്പാണ് ജിഷിൻ ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്നത്.

നിങ്ങളുടെ മൊബൈൽ ഫോണും ടാബും ലാപ് ടോപ്പും അധിക സമയം ഉപയോഗിക്കാതെ, ആ സമയം കൂടി കുടുംബത്തിനും കുഞ്ഞുങ്ങൾക്കുമൊപ്പം ചെലവഴിക്കാനാണ് താരം കൂട്ടിച്ചേർക്കുന്നത്. നടി വരദയാണ് ജിഷിന്റെ ഭാര്യ.