'ഇത് ഏതാണ് ഈ ചക്രുമണി ?' ജയസൂര്യയും ചോദിക്കുന്നു , Actor, Jayasurya, post, Viral video, Kutty Thennal, Manorama Online

'ഇത് ഏതാണ് ഈ ചക്രുമണി?' ജയസൂര്യയും ചോദിക്കുന്നു

കുറച്ചുദിവസങ്ങളായി ടിക്ടോക്കിൽ തകർപ്പൻ പ്രകടനവുമായി ഒരു സുന്ദരിക്കുട്ടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. നല്ല കിടുക്കാച്ചി അഭിനയവും ടൈമിങ്ങും കൊണ്ട് നിരവധി ആരാധകരെയാണ് ഈ കൊച്ചു മിടുക്കി നേടിയെടുത്തത്. ഈ അഭിനേത്രി ആരാണെന്ന് നിരവധിയാളുകൾ ആ വിഡിയോകൾക്കു താഴെ തിരക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ നടൻ ജയസൂര്യയും ഇതാരാണെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ്. ഇത് ഏതാണ് ഈ chakkrumani.....😘😘😘😘 എന്നാണ് വിഡിേയാ പങ്കുവച്ചുകൊണ്ട് ജയസൂര്യ ചോദിച്ചിരിക്കുന്നത്.

കുട്ടി തെന്നൽ എന്ന ഇൻസറ്റഗ്രാം പേജിലൂടെ ഈ മിടുക്കിയുടെ നിരവധി സൂപ്പർ പെർഫോമൻസുകൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ കുട്ടിയുടെ യഥാർഥ പേര് എന്താണെന്ന് വ്യക്തമല്ല.

ജയസൂര്യ പങ്കുവച്ച വിഡിേയായ്ക്ക് താഴെ രസകരമായ കമന്റുകൾ കൊണ്ടു നിറയുകയാണ്. 'മഞ്ജുവാര്യർക്ക് ഒരു എതിരാളി ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാ ഇവിടെ ഉണ്ട് ... മോൾ പൊളിച്ചു', ഇപ്പോഴത്തെ നടി മാരൊക്കെ ഔട്ട് ആകും മോള് വലുതായാൽ എന്നുമൊക്കെയാണ് ഈ കുട്ടി താരത്തിന്റെ ആരാധകരുടെ കമന്റുകൾ.