അച്ഛനും മകളും ഒരു നിറമുള്ള കുപ്പായത്തിൽ; പക്രുവിനെപ്പോലെ മകളും സൂപ്പർ!, Actor Guinness pakru, Vanitha film Award, Daughter, Manorama Online

അച്ഛനും മകളും ഒരു നിറമുള്ള കുപ്പായത്തിൽ; പക്രുവിനെപ്പോലെ മകളും സൂപ്പർ!

ഇത്തവണത്തെ വനിത ഫിലിം അവാർഡ് പരിപാടിക്കെത്തിയ ഗിന്നസ് പക്രുവിനൊപ്പം ഒരു 'കുട്ടി വനിത' കൂടെയുണ്ടായിരുന്നു. കുടുംബത്തിലെ ഏറ്റവും ചെറിയ വനിതയെന്ന് പക്രു പരിചയപ്പടുത്തിയത് മകളെയാണ്. അച്ഛനും മകളും ഒരേനിറത്തിള്ള കുപ്പായമണിഞ്ഞാണ് അവാർഡ് പരിപാടിക്കെത്തിയത്. ദീപ്ത കീർത്തി എന്നാണ് പക്രുവിന്റെ മകളുടെ പേര്. അവതാരകയുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ നൽകി ഈ എട്ടുവയസ്സുകാരി.

ഈ ഒരൊറ്റ വിഡിയോ കൊണ്ട് ഒത്തിരി ആരാധകരെ നേടിയിരിക്കുയാണ് ഈ കൊച്ചുമിടുക്കി. അച്ഛനെപ്പോലെ തന്നെ മോളും സൂപ്പറാണ് എന്നാണ് ആരാധകർ പറയുന്നത്. ഒരുപാട് നടൻമാരെയൊക്കെ കണ്ട സന്തോഷത്തിലാണ് ദീപ്തക്കുട്ടി.

അച്ഛന്റെയൊപ്പം ഇടയ്ക്കിടെ ഇത്തരം പരിപാടികൾക്കൊക്കെ പോകാറുണ്ടെന്ന് ദീപ്ത കീർത്തി. വെറും രണ്ടടി ആറിഞ്ച് പൊക്കവും കുറെയേറെ കഴുവുകളും കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ ആളാണ് നമ്മുടെ പ്രിയപ്പെട്ട ഗിന്നസ് പക്രു അജയകുമാർ എന്ന . 2006 ലായിരുന്നു അജയകുമാർ വിവാഹിതനായത്.