എന്റെ ഫോട്ടോകൾ എടുക്കരുത്; കർശന ഭാവത്തിൽ ഷാരൂഖിന്റെ മകൻ

കാമറകൾ കണ്ടാൽ ഒരിക്കൽപ്പോലും മുഖംതിരിക്കാത്ത താരപുത്രനാണ് ഷാരൂഖിന്റെ ഇളയമകൻ അബ്രാം. തീരെ കുഞ്ഞായിരിക്കുമ്പോഴും അച്ഛനൊപ്പം മന്നത്ത് എന്ന വീടിന്റെ ബാൽക്കണയിൽ നിന്ന് ആരാധകരെ ആവേശത്തോടെ അബ്രാം കൈവീശിക്കാണിക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസം കാമറകളോട് കലിപ്പിൽ പടങ്ങളെടുക്കരുതെന്ന് അബ്രാം പറയുന്ന വിഡിയോ വൈറലായിരിക്കുകയാണ്.

അഭിഷേക്–ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു അബ്രാം. മറ്റ് കുട്ടികൾക്കൊപ്പം ഉത്സാഹത്തോടെ കളിച്ചോണ്ടിരുന്നതിന്റെ ഇടയിലാണ് താരപുത്രൻ കുഞ്ഞ്‌വാശി കാണിച്ച് പാർട്ടിവിട്ടത്. അബ്രാമിനെയും എടുത്തുകൊണ്ട് ബോഡിഗാർഡ് കാറിൽ കയറുമ്പോൾ കാമറകളും പിന്നാലെ കൂടി. കാറിൽ കയറ്റി ഇരുത്തുന്ന കൂട്ടത്തിലാണ് അബ്രാം മാധ്യമങ്ങളോട് പടങ്ങളെടുക്കാൻ പാടില്ലെന്ന് കർശനമായി പറഞ്ഞത്.