ഇതാ സൽമാനുള്ള അർപ്പിതയുടെ പിറന്നാൾ സമ്മാനം; മകളുടെ ചിത്രം പങ്കുവച്ച് ആയുഷ്, Aayush sharma, post, Arpita Khan, Ayat photo, Viral Post, Manorama Online

ഇതാ സൽമാനുള്ള അർപ്പിതയുടെ പിറന്നാൾ സമ്മാനം; മകളുടെ ചിത്രം പങ്കുവച്ച് ആയുഷ്

ബോളിവുഡ് സൂപ്പർ ഹീറോ സൽമാൻ ഖാന് തന്റെ പിറന്നാൾ ദിനത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് കുഞ്ഞു ഹയാത്ത്. സൽമാന്റെ ജന്മദിനമായ ഡിസംബർ 27 നാണ് സഹോദരി അർപിത ഹയാത്തിന് ജന്മം നൽകിയത്. അർപിതയുടെ ഭർത്താവായ നടൻ ആയുഷ് ശര്‍മ പോസ്റ്റ് ചെയ്തിരിക്കുന്ന കുഞ്ഞാവയുടെ ചിത്രങ്ങൾ വൈറലാകുകയാണ്. മൂത്ത മകൻ അഹിലും കുഞ്ഞാവയും അർപ്പിതയുമൊക്കെയുള്ള ഈ ക്യൂട്ട് ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്.

കൂടാതെ വീട്ടിലെത്തുന്ന കുഞ്ഞാവയെ സ്വീകരിക്കാൻ മനോഹരമായൊരിക്കിയ വീടിന്റെ ഒരു വിഡിയോയും ആയുഷ് ശര്‍മ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞാവ എത്തിയതോടെ ചേട്ടൻ അഹില്‍ വലിയ സന്തോഷത്തിലാണത്രേ. അവന്റെ അനുവാദമില്ലാതെ കുഞ്ഞു ഹയാത്തിനെ ആർക്കും കാണാനാകില്ലന്നാണ് ആയുഷ് പറയുന്നത്.

ഖാൻ സഹോദരൻമാരുടെ പ്രിയ സഹോദരിയെന്ന നിലയിൽ ബോളിവുഡിൽ വലിയ ഇമേജാണ് അർപിതയ്ക്ക്. അർപിതയുടെ വിവാഹ നിശ്ചയവും വിവാഹവും എന്തിനേറെ പ്രസവ വാർത്ത പോലും ആരാധകർ സമൂഹമാധ്യമത്തിലൂടെ ആഘോഷിച്ചു. സൽമാൻ ഖാൻ എന്ന നടനോടും അതിലുപരി സല്ലു എന്ന സഹോദരനോടും ഉള്ള അടുപ്പവും സ്നേഹവുമാണ് ആരാധകർ ആഘോഷിച്ചത്. കുഞ്ഞായിരിക്കുമ്പോൾ സല്‍മാൻ ഖാന്റെ പിതാവ് സലീം ഖാൻ എടുത്തുവളർത്തിയതാണ് അർപ്പിതയെ. 2014 ലാണ് അര്‍പിതയും നടൻ ആയുഷ് ശര്‍മയും വിവാഹിതരായത്