വേദിയിലേയ്ക്ക് ഓടിയെത്തിയ മകളെ താലോലിച്ച് ഐശ്വര്യ : വിഡിയോ, Aaradhya, Aishwarya rai Bachchan, Viral video, Rome, Birthday, Manorama Online

വേദിയിലേയ്ക്ക് ഓടിയെത്തിയ മകളെ താലോലിച്ച് ഐശ്വര്യ : വിഡിയോ

ഐശ്വര്യയുടെ പിറന്നാൾ ദിനം കെങ്കേമമാക്കാൻ കുടുംബത്തോടെ റോമിൽ എത്തിയതാണ് ഐശ്വര്യയും അഭിഷേകും ആരാധ്യയും. ഐശ്വര്യ എവിടെപ്പോയാലും മകളെ ഒപ്പം കൂട്ടാറുമുണ്ട്. ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയ്ക്കൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. റോമിൽ എത്തിയ ഐശ്വര്യ ലോൻജീൻ ബ്രാൻഡിന്റെ പുത്തൻ കളക്ഷൻസിന്റെ ലോഞ്ചിങ് പരിപാടിയിലും ഐശ്വര്യ പങ്കെടുത്തു. ആ പരിപാടിയ്ക്കിടയിലെ ഒരു മനോഹരമായ വിഡിയോ ശ്രദ്ധേയമാകുകയാണ്.

ലോഞ്ചിങ്ങിനിടെ മകളേയും ഭർത്താവിനേയും വേദിയിലേയ്ക്ക് വിളിക്കുകയാണ് ഐശ്വര്യ. ആദ്യം ഐശ്വര്യയുടെ അരികിലേയ്ക്ക് ഒാടിയെത്തിയത് ആരാധ്യക്കുട്ടിയായിരുന്നു. മകൾ അടുത്തെത്തിയതും ചേർത്തു പിടിച്ച് നെറുകയിൽ ചുബിക്കുകയാണ് ഐശ്വര്യ. മകളെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുന്നതും കാണാം. പിന്നീട് അഭിഷേകിനേയും ക്ഷണിക്കുന്നതു കാണാം. അമ്മയുടേയും മകളുടേയും ഈ ക്യൂട്ട് വിഡിയോയ്ക്ക് ആരാധകരേറെയാണ്.

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ