ആരാധ്യയല്ല, ഇത് കുട്ടി ഐശ്വര്യ;  ചിത്രങ്ങളും വിഡിയോയും വൈറൽ,  amrutha-suresh-daughter-avanthika-birthday, Kids affection, Kids affection, Manorama Online

ആരാധ്യയല്ല, ഇത് കുട്ടി ഐശ്വര്യ; ചിത്രങ്ങളും വിഡിയോയും വൈറൽ

ജനിച്ചപ്പോൾ മുതൽ ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടരാറുണ്ട് ഐശ്വര്യാ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയെ. ഐശ്വര്യ എവിടെപ്പോയാലും മകളെ ഒപ്പം കൂട്ടാറുമുണ്ട്. ആരാധ്യ ബച്ചൻ ജനിച്ച അന്നുമുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. ആരാധ്യ അമ്മയെപ്പോലെ ഒരു കൊച്ചു സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്.

നവരാത്രിയോടനുബന്ദിച്ചു നടന്ന ദുർഗാപൂജയ്ക്ക് അമ്മയ്ക്കൊപ്പമെത്തിയ ആരാധ്യയുടെ ചിത്രങ്ങളും വിഡിയോയും ആരധകർ ഏറ്റെടുത്തു കഴിഞ്ഞു . അമ്മയും മകളും ഒരേ നിറത്തിലുള്ള കുർത്തയണിഞ്ഞാണ് മുംബൈ രാമകൃഷ്ണ മിഷനിൽ നടന്ന ദുർഗ പൂജയില്‍ പങ്കെടുക്കാൻ എത്തിയത്. ഐശ്വര്യ വെളുത്ത നിറത്തിലെ സൽവാർ കമ്മീസ് അണിഞ്ഞപ്പോൾ ആരാധ്യ വെളുത്ത കുർത്തയും ഓറഞ്ച് നിറത്തിലെ ലെഗിൻസും ഷാളുമിട്ട് കൊച്ചുസുന്ദരിയായാണ് എത്തിയത്. ഇവർക്കൊപ്പം ഐശ്വര്യയുടെ അമ്മ വൃന്ദ റായിയും ഉണ്ടായിരുന്നു. ആരാധ്യ അമ്മയുടെ ഒരു കൊച്ചു പതിപ്പാണെന്നാണ് ആരാധകരിൽ പലരും പറയുന്നത്.

വിഡിയോ കാണാം