‘കുഞ്ഞി കെജ്​രിവാളിനെ’ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ച് അരവിന്ദ് കേജ്‌രിവാൾ , AAP invites ​ little mufflerman to ​ arvind kejriwal,​ oath taking ceremony,Social media, Kidsclub, viral,  Manorama Online

‘കുഞ്ഞി കെജ്​രിവാളിനെ’ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ച് അരവിന്ദ് കേജ്‌രിവാൾ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു കുഞ്ഞു ‘കെജ്​രിവാൾ’. ഇപ്പോഴിതാ ആ മഫ്ളർമാനെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് ഒരുവയസ്സുകാരനായ അവ്യാൻ ടോമറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പാർട്ടി പ്രവർത്തകന്റെ മകനാണ് ഇൗ താരം.

തിരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാനെത്തിയ അച്ഛനൊപ്പമാണ് അവ്യാൻ എത്തിയത്. കെജ്​രിവാളിന്റെ വേഷത്തിലുള്ള കുഞ്ഞ് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിഡിയോയും ചിത്രങ്ങളും വൈറലായി. ഇതു ശ്രദ്ധയിൽപ്പെട്ട ആം ആദ്മി നേതാക്കൾ ഇൗ കുഞ്ഞിന്റെ ചിത്രം അവരുടെ ഓദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും പങ്കുവച്ചിരുന്നു. മഫ്ളർമാൻ എന്നാണ് ചിത്രം പങ്കുവച്ച് തലക്കെട്ട് നൽകിയത്.Summary : AAP invites little mufflerman to Arvind Kejriwal oath taking ceremony