'സായി ടീച്ചറായി ആദ്യ; ഒപ്പമുണ്ട് തങ്കുപൂച്ചയും മീട്ടുപൂച്ചയും പിന്നെ കുരങ്ങനും,Athulya Ullas|, imitating, Sai teacher,  kids, Online Class, kidsclub, Manorama Online

സായി ടീച്ചറായി ആദ്യ; ഒപ്പമുണ്ട് തങ്കുപൂച്ചയും മീട്ടുപൂച്ചയും പിന്നെ കുരങ്ങനും

പുതിയ അധ്യയന വർഷം തുടങ്ങിയപ്പോള്‍ ഒരൊറ്റ ക്ലാസ് കൊണ്ട് കുഞ്ഞുമനസുകളില്‍ സായിടീച്ചറും തങ്കു പൂച്ചയും മീട്ടുപ്പൂച്ചയുമൊക്ക ഇടം നേടി. ഫസ്റ്റ് ബെൽ ഓൺലൈൻ അധ്യയന പരിപാടിയിലൂടെ സായ് ടീച്ചർ നിരവധി അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയാണ്. കുട്ടികളുമായി കൂട്ടുകൂടിയുള്ള ടീച്ചറുടെ ക്ലാസ് അവരെ എത്രമാത്രം സ്വാധീനിച്ചുവെന്നറിയാൻ ആദ്യ ഉല്ലാസ് എന്ന ഈ കൊച്ചുമിടിക്കിയുടെ വിഡിയോ മാത്രം മതി.

തങ്കുവിന്റെ കഥ സായി ടീച്ചർ പറയുന്നത് കേട്ട് അതുപോലെ പറയാൻ ശ്രമിക്കുകയാണ് ആദ്യ. ഫസ്റ്റ്ബെല്ലിനെയും ഓൺലൈൻ ക്ലാസുകളേയും കൊച്ചുകൂട്ടുകാർ ഏറ്റടെുത്തതിന് തെളിവാണ് ആദ്യക്കുട്ടിയുടെ ഈ വിഡിയോ. രസകരമായി ടീച്ചറിനെ അനുകരിക്കുന്ന ആദ്യ സായിടീച്ചറേയും തങ്കുപ്പൂച്ചയേയും മനസിലേറ്റിയ ഒന്നാംക്ലാസുകാരുടെ പ്രതിനിധിയാണ്. സായി ടീച്ചർ കോഴിക്കോട് മുതുവടത്തൂർ വിവിഎൽപി സ്കൂളിലെ അധ്യാപികയാണ്.

ഒന്നാംക്ലാസിലേയ്ക്ക് ആയതിന്റെ സന്തോഷത്തിലാണ് ആദ്യ, ഒപ്പം ഒന്നാം ക്ലാസിലേക്ക് പുതിയ സ്കൂളിൽ പോകുന്നതിന്റെ സന്തോഷവുമുണ്ട്. മാധ്യമപ്രവർത്തകരായ ഉല്ലാസിന്റേയും രഞ്ജുവിന്റേയും മകളായ ആദ്യ, നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിലേക്കാണ് എത്തുന്നത്. തിരുവനന്തപുരം പിരപ്പൻകോടാണ് വീട്.

View this post on Instagram

പുതിയ സ്കൂളിലേക്ക് പോകാൻ തയാറടെുക്കുന്നതിനു മുൻപുള്ള ഒരു വിക്ടേഴ്സ് എഫക്ട് . അനിയത്തിയുടെ മകളാണ് ആദ്യ ഉല്ലാസ്

A post shared by Rekha Abhilash (@rekha.abhilash.39) on