''വീട്ടി കുത്തീരുന്ന് പ്രാർത്ഥിച്ച ഇങ്ങളും മറ്റുള്ളോർക്ക് ദൈവാകും''... വൈറലായി അഞ്ചു വയസ്സുകാരിയുടെ  ബ്രേക്ക് ദ ചെയിൻ വിഡിയോ  ,  Corona virus, Corona awareness video of little girl, covid19, Kidsclub, Manorama Online

''വീട്ടി കുത്തീരുന്ന് പ്രാർത്ഥിച്ച ഇങ്ങളും മറ്റുള്ളോർക്ക് ദൈവാകും''... വൈറലായി അഞ്ചു വയസ്സുകാരിയുടെ ബ്രേക്ക് ദ ചെയിൻ വിഡിയോ

കൊറോണ വ്യാപന കാലത്ത് പിടിച്ചു നിൽക്കാൻ സോഷ്യൽ ഡിസ്റ്റൻസിംഗ് മാത്രമേ മാർഗമുള്ളൂ എന്ന് അറിഞ്ഞിട്ടാണ് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പറഞ്ഞിട്ടെന്ത് കാര്യം, വീട്ടിനുള്ളിൽ അടങ്ങിയിരിക്കാൻ പറഞ്ഞാൽ ആര് കേൾക്കാൻ. മുതിർന്നവർ പറയുന്ന വാർത്തകൾ കേട്ട് ഒടുവിൽ ബോധവത്‌കരണത്തിനായി ഒരു അഞ്ചു വയസ്സുകാരി തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

തനി മലബാർ ഭാഷയിൽ കടുത്ത ശാസനയുമായാണ് ഈ മിടുക്കി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.ചിരിയും ചിന്തയും ഒരേ പോലെ പകരുന്നതാണ് ഈ കുഞ്ഞിന്റെ വാക്കുകൾ.

''അല്ല ഇങ്ങളോട് എത്ര തവണ പറയണം പുറത്തിറങ്ങരുത് പുറത്തിറങ്ങരുത് എന്ന്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ പറയുന്നതെന്താ? ഇനി ഓര് ഇങ്ങടെ കയ്യും കാലും പിടിക്കാനായിരിക്കും.ഈ കൊറോണാന്ന് പറേണത് ചങ്ങല പോലെ പടരുന്ന അസുഖമാണ് . ഇങ്ങള് നല്ലോണം ഒരുങ്ങി പുറത്ത് പോയി അവിടന്ന് അസുഖം വാങ്ങിച്ചോണ്ട് വരും..എന്നിട്ട് ഇങ്ങടെ പൊരേലെ കുട്യോൾക്കും വയസൻമാർക്കും ഒക്കെ കൊടുക്കും. എന്നിട്ട് അതൊക്കെ അവിടെ സ്‌പ്രെഡ്‌ ആക്കും. ഞങ്ങൾക്കൊന്നും സ്‌കൂളിൽ പോകണ്ട..? ഇങ്ങൾക്ക് ഒന്നും പണിക്കും പോകണ്ട? നിങ്ങളൊക്കെ എത്രകാലംന്നു വച്ചാ വീട്ടിനകത്ത് ചൊറീം കുത്തി ഇരിക്യാ...?

ചിലരൊക്കെ ഉണ്ട്...പള്ളീലും അമ്പലത്തിലും ഒക്കെ പോകുന്നവർ..പടച്ചോനോട് പ്രാർത്ഥിക്കുന്നതൊക്കെ നല്ല ശീലാണ്. എന്നാൽ ഇപ്പൊ വീട്ടി കുത്തീരുന്ന് പ്രാർത്ഥിച്ച ഇങ്ങളും മറ്റുള്ളോർക്ക് ദൈവാകും.അപ്പോൾ ബ്രേക്ക് ദി ചെയിൻ'' മിടുക്കി തന്റെ വീഡിയോയിൽ പറഞ്ഞു വയ്ക്കുന്നു

സോഷ്യൽ മീഡിയയിൽ ഇതിനോടകം വിഡിയോ ചർച്ചയായിക്കഴിഞ്ഞു. വീഡിയോയിൽ ഉള്ള കുട്ടിയുടെ വിശദാംശങ്ങൾ അറിവായിട്ടില്ലെങ്കിലും അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു.