കൈ കഴുകിക്കാൻ റോബട്ട്; ഇന്ത്യൻ ബാലന്റെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു,  Siddh Sanghvi, Spring Dales School, Dubai, stay at home, video,  Kidsclub Manorama Online

കൈ കഴുകിക്കാൻ റോബട്ട്; ഇന്ത്യൻ ബാലന്റെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

കോവിഡ് 19 വളരെ വേഗം പടർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈറസിന്റെ വ്യാപനം തടയാൻ കൈകള്‍ ഇടയ്ക്കിടെ കഴുകി വ്യത്തിയാക്കണമെന്നും ഹസ്തദാനം പാടില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നുമാണ് നമുക്കു കിട്ടുന്ന നിർദ്ദേശങ്ങൾ. കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധൻ പറയുന്നത്. സ്പർശനത്തിലൂടെ ഇത് പടരുന്നതിനാലാണ് കൈകളുടെ ശുചിത്വത്തെപ്പറ്റി പറയുന്നത്.

എന്നാൽ സാനിറ്റസ്ർ ഉപയോഗിക്കുമ്പോള്‍ അതിന്റെ ബോട്ടിലിൽ സ്പർശിക്കുന്നത് അത്ര സുരക്ഷിതമല്ല. പല ആളുകൾ ഒരേ സാനിറ്റൈസർ ഉപയോഗിക്കുമ്പോള്‍ ഇത് അത്യന്തം അപകടകരമാണ്. സാനിറ്റൈസർ കൈകളിലേയ്ക്ക് ഇറ്റിച്ചു തരാനായി ഒരു റോബട്ട് ഉണ്ടായാൽ എങ്ങനെയിരിക്കും. സംഗതി സത്യമാണ്. 12 വയസ്സുകാരനായ സിദ്ദ് സാങ്​വി എന്ന ബാലനാണ് ഈ തകർപ്പൻ കണ്ടുപിടുത്തവുമായെത്തിയിരിക്കുന്നത്. ദുബായിലെ സ്പ്രിങ് ഡെയിൽസ് സ്കൂളിലെ വിദ്യാർഥിയാണ് സിദ്ദ്.

ഒരു സാനിറ്റൈസർ പല ആളുകൾ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെപ്പറ്റിയുള്ള ഒരു വിഡിയോ സിദ്ദ് കാണാനിടയായി. ഇതിനായി എന്ത് െചയ്യാമെന്ന ചിന്തയാണ് ഇത്തരമൊരു കണ്ടുപിടുത്തം നടത്താൻ ആ ബാലനെ പ്രേരിപ്പിച്ചത്. STEM ടെക്നോളജി ഉപയോഗിച്ച് ഒരു കുഞ്ഞു റോബട്ടിനെയാണ് ഇതിന് പരിഹാരമായി സിദ്ദ് നിർമിച്ചത്. ബോട്ടിലിൽ കൈകൊണ്ട് തൊടാതെ തന്നെ സാനിറ്റസർ കൈകളിലേയ്ക്ക് സ്പ്രേ ചെയ്യുമെന്നതാണ് ഈ റോബട്ടിന്റെ പ്രത്യേകത.

30 സെന്റീമീറ്റർ അകലെ നിന്നുവരെ കൈകളെ ഡിക്റ്റക്റ്റ് ചെയ്യാൻ ഇതിന് കഴിയും. ഈ റോബട്ട് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് വളരെ രസകരമാണെന്നാണ് സിദ്ദ് പറയുന്നത്. നിർമ്മിത ബുദ്ധിയെ കുറിച്ചും അതു നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗിക്കണെമെന്നും കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും ഈ ബാലൻ പറയുന്നു. Summary : 12 year old Indian student builds sanitiser robot