വീട്ടിൽ രണ്ടുവയസ്സുകാർ ഉണ്ടോ? അറിയാം അവരുടെ 23 കുറുമ്പുകൾ!

രണ്ട് വയസ്സുകാരുടെ മാതാപിതാക്കൾക്കു മാത്രം മനസിലാകുന്ന കുറെ കാര്യങ്ങളുണ്ട്. രണ്ട് വയസ്സുകാരെ വിശേഷിപ്പിക്കുന്ന രസകരമായ ഒരു പ്രയോഗമാണ് 'ടെറിബിൾ ടു' എന്നത്. ആ പ്രായത്തിൽ കുട്ടികളുടെ പ്രവർത്തികൾ ഒരേസമയം ക്യൂട്ടും കുറുമ്പും കൂടിക്കലർന്നതായിരിക്കും. ചിലപ്പോൾ തോന്നും ഈ പാവത്തിനെയാണോ ഞാൻ കുറുമ്പനെന്ന് വിളിച്ചുപോയതെന്നു തോന്നും വിധം നല്ലകുട്ടിയാകാനും ഈ പ്രായക്കാർക്കാകും.

രണ്ട് വയസ്സുകാരെ 'ടെറിബിൾ ടു' എന്ന് വിശേഷിപ്പിക്കാനുള്ള കാരണങ്ങൾ ഇവയാണ്...
∙ അഞ്ച് മിനുട്ട് കൊണ്ട് നടന്നെത്താവുന്ന ദൂരം അഞ്ച് മണിക്കൂറെടുത്താലും എത്തില്ല, എന്താണെന്നല്ലേ വഴിയിലുള്ള സകല കല്ലും മുള്ളും തുരുമ്പും ഇലയുമൊക്കൊ തൊട്ടുനോക്കിയും നിരീക്ഷിച്ചുമൊക്കെ വേണ്ടേ ഞങ്ങൾക്ക് നടക്കാൻ.
∙അവർ സമ്മാനിക്കുന്ന വിലപ്പെട്ട സമ്മാനങ്ങളായ കല്ലും കരിഞ്ഞ ഇലയും മിഠായി കടസാമൊക്കെ സൂക്ഷിച്ചു വെയ്ക്കേണ്ട ഭാരിച്ച ചുമതല നിങ്ങൾക്കുണ്ട്. എപ്പോൾ വേണമെങ്കിലും അത് തിരിച്ച് ചോദിക്കാം.
∙ ഉടുപ്പിടാനൊന്നും ഞങ്ങൾക്ക് വലിയ താല്പര്യമൊന്നുമില്ലെന്നേ..
∙ എങ്ങാനും ഉടുപ്പിടേണ്ടി വന്നാൽ നിങ്ങൾ സിലക്ട് ചെയ്യുന്ന ഒരു ഉടുപ്പും ഞങ്ങൾക്ക് പിടിക്കില്ല.
∙ ദിവസത്തിന്റെ പകുതിയും ഈ വിക‍‍ൃതികൾക്ക് പുറകേ ഓടാനേ നേരമുണ്ടാകൂ.
∙ എന്താണെന്നറിയില്ല, അമ്മയൊന്നു വിശ്രമിക്കുന്നത് കാണുമ്പോൾ അറിയാതെ ശൂശൂ വരും... അല്ലെങ്കിൽ എന്തെങ്കിലുമൊരു കുസൃതി ഒപ്പിക്കാൻ തോന്നും...
∙നിങ്ങളുടെ ഒരു സഹായവും വേണ്ട, പക്ഷേ എത്ര ചെയ്തിട്ടും ശരിയായില്ലെങ്കില്‍ നിങ്ങളെ തേടി തനിയെ വരുമെന്നേ..
∙അത്രയും നേരം വളരെ നല്ല കുട്ടിയായിരുന്നതാ ദേ വിരുന്നുകാരെത്തിയതും ആളുടെ തനി സ്വരൂപം പുറത്തെടുക്കും, എന്താന്നറിയില്ല ഞങ്ങളങ്ങനാ.....
∙നിങ്ങളുടെ കണ്ണിൽ കുത്തുക, മുടി പിടിച്ച് വലിക്കുക, കൈയ്യിൽ കിട്ടുന്നത് കൊണ്ട് നല്ല അടിതരുക, ഭക്ഷണവും പാലുമൊക്കെ നിലത്ത് വിതറുക തുടങ്ങിയവയാണ് ഞങ്ങളുടെ ചെറിയ വിനോദങ്ങൾ‌
∙ക്ഷീണമോ അതെന്ത് സാധനമാ എന്ന മട്ടാണിവർക്ക്. എന്നാൽ എന്തെങ്കിലുമൊന്ന് ചെയ്യാൻ പറഞ്ഞു നോക്കൂ ഞങ്ങൾക്ക് ക്ഷീണം താനേ വരും,.
∙നിങ്ങളുെട ഏതെങ്കിലുമൊരു സുഹൃത്തിനോട് ഞങ്ങൾക്ക് ഇഷ്ടക്കേടുണ്ടാകും, അവർ എപ്പോൾ വന്നാലും സീൻ കുളമാക്കുക എന്നത് ഞങ്ങൾക്ക് ഒരു രസമാണ്.
∙മിണ്ടാതിരിക്കുക എന്നത് ഞങ്ങളുെട നിഘണ്ടുവിൽ ഇല്ലേയില്ല!!
∙മുഖത്ത് അഴുക്കും ചെളിയും വാരിപ്പൊത്തുന്നത് ഞങ്ങൾക്ക് ഒരു പ്രശ്നമേയല്ല, പക്ഷേ ഒരു ഉമ്മയെങ്ങാനും തന്നാൽ അത് ഞങ്ങള്‍ തുടച്ച് കളഞ്ഞിരിക്കും.
∙ ജൂസും പാലുമൊക്കെ കുടിക്കാൻ ഞങ്ങളുടെ കപ്പൊന്നും പോര, അതിന് എടുത്താൽ പൊങ്ങാത്ത വലിയ കപ്പ് തന്നെ വേണം.
∙ ആവശ്യപ്പെട്ട കപ്പിലേയ്ക്ക് പാല് ഒഴിക്കേണ്ട താമസം അടുത്ത കപ്പ് സിലക്ട് ചെയ്ത് കഴിഞ്ഞിരിക്കും
∙ താക്കോൽ, പണം, ബാങ്ക് കാർഡുകൾ, പേഴ്സ് എന്നിവ വേണമെങ്കിൽ എവിടേയും ഒളിപ്പിച്ച് വച്ചോളൂ, ഞങ്ങളത് എവിടെക്കൊണ്ട് വയ്ക്കുമെന്ന് ചിലപ്പോൾ ഞങ്ങൾക്ക് തന്നെ അറിയില്ല.
∙ഞങ്ങൾ പൊട്ടിച്ച് കളയുന്ന സാധനങ്ങൾക്ക് പകരം പുതിയത് വാങ്ങാനൊന്നും നിക്കണ്ട, അത് പിന്നേം പൊട്ടിച്ചാലോ?
∙കറിക്കത്തിയോ പ്ലേറ്റോ വാച്ചോ എന്തുമാകട്ടെ വീട്ടിലെ എല്ലാം എന്റെയാ...
∙അമ്മ തരുന്ന ഭക്ഷണം കഴിച്ചില്ലേലും നിലത്തുകിടക്കുന്ന എന്തും വായിലാക്കിയിരിക്കും.
∙ഇന്ന് ആ കുറുക്ക് മുഴുവൻ കഴിച്ചെന്നു കരുതി നാളെയും അത് കഴിക്കുമെന്ന് കരുതുകയേ വേണ്ട.
∙ചോദ്യങ്ങൾ ഞങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും... ഉത്തരം പറയാൻ റെഡിയോയിരുന്നോ...
∙പകൽ എത്ര വേണേലും ഉറങ്ങാം പക്ഷേ രാത്രി ഉറങ്ങാൻ നിർബന്ധിച്ചേക്കരുത്
∙എല്ലാം കഴിഞ്ഞ് കവിളത്തൊരു ചക്കരയുമ്മ തന്ന് നിങ്ങളുടെ പിണക്കങ്ങൾ മാറ്റാനും ഞങ്ങൾക്കറിയാമെന്നേ.....