നീ എന്തിനാടാ ചക്കരെ അച്ഛന്‍ പട്ടത്തിനു പോയത് " കൊച്ചു മിടുക്കി ചോദിക്കുന്നു

നീ എന്തിനാടാ ചക്കരെ അച്ഛന്‍ പട്ടത്തിനു പോയത് " എന്ന പഞ്ച് ഡയലോഗ് ഉള്ള ആ ഹ്രസ്വചിത്രം ഓർമയില്ലേ?

എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്, അനൂപ് നാരായണൻ സംവിധാനം ചെയ്ത ആ ഹ്രസ്വചിത്രം ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായിരുന്നു. ഈ ഹ്രസ്വചിത്രത്തെ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് പാർവ്വതി എന്ന കൊച്ചു മിടുക്കി. പാർവ്വതി ചെയ്ത ഹ്രസ്വചിത്രത്തിന്റെ ഡബ്സ്മാഷാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഒരു പെൺകുട്ടിക്ക് തന്റെ സഹപാഠിയായ വൈദികനോട് തോന്നുന്ന പ്രണയവും അതിന്റെ തുടർച്ചയുമാണ് സിനിമയുടെ പ്രമേയം. മനോഹരമായ കഥയും കഥാപാത്രങ്ങളുടെ അഭിനയപ്രകടനവും ഉള്ളിൽതട്ടുന്ന സംഗീതവും ചിത്രത്തെ ശ്രദ്ധേയമാക്കിയിരുന്നു.

അനീഷാ ഉമ്മർ ആണ് നായികയും ബിബിൻ മത്തായി വൈദികനുമായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരൻ. എഴുത്തുകാരനായി ആനന്ദ് റോഷൻ. സിനിമയുടെ കഥയും അനൂപിന്റേത് തന്നെ.